Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസി​െൻറ നല്ല...

പൊലീസി​െൻറ നല്ല പെരുമാറ്റം ഡി.ജി.പി ഉറപ്പാക്കണം –ഹൈകോടതി​

text_fields
bookmark_border
പൊലീസി​െൻറ നല്ല പെരുമാറ്റം  ഡി.ജി.പി ഉറപ്പാക്കണം –ഹൈകോടതി​
cancel

കൊ​ച്ചി: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ന​ല്ല പെ​രു​മാ​റ്റം ഡി.​ജി.​പി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഏ​തെ​ങ്കി​ലും ഒ​രാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യാ​ൽ​പോ​ലും പൊ​തു​ജ​ന​ങ്ങ​ൾ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ പൊ​ലീ​സ് സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

അ​തി​നാ​ൽ, അ​ടി​മു​ത​ൽ മു​ടി​വ​രെ​യു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റു​ന്ന അ​വ​സ്​​ഥ​യു​ണ്ടാ​ക​ണം. തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് സി.​ഐ പി.​എ​സ്. ഷി​ജു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പൊ​ലീ​സ് ഉ​പ​ദ്ര​വം ത​ട​യ​ണ​മെ​ന്നും കാ​ണി​ച്ച്​ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ സി​ദ്ദി​ഖ് ബാ​ബു, ഷെ​മീ​മ സി​ദ്ദി​ഖ് ബാ​ബു എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​രീ​ക്ഷ​ണം.

പ​രാ​തി​ക്കാ​രി​യു​ടെ സ്വാ​ധീ​ന​ത്തി​നു​വ​ഴ​ങ്ങി പൊ​ലീ​സ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് ഹ​ര​ജി​ക്കാ​രു​ടെ ആ​ക്ഷേ​പം. ജ​ന​ങ്ങ​ളോ​ട് പൊ​ലീ​സ് എ​ങ്ങ​നെ പെ​രു​മാ​റ​രു​തെ​ന്ന​തി​​​െൻറ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇൗ ​കേ​സെ​ന്ന് ഹൈ​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൊ​ലീ​സ് അ​ധി​കാ​രം വി​നി​യോ​ഗി​ക്കു​മ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ളോ​ട് സ​ഹി​ഷ്ണു​ത​യും മാ​ന്യ​ത​യും ആ​ത്​​മ​നി​യ​ന്ത്ര​ണ​വും പാ​ലി​ക്ക​ണം.

പൊ​ലീ​സ് പ്ര​ഫ​ഷ​ന​ൽ സേ​ന​യാ​ണ്. എ​ത്ര പ്ര​കോ​പ​ന​മു​ണ്ടാ​യാ​ലും മാ​ന്യ​ത കൈ​വി​ടാ​തെ, പ​ക്ഷ​പാ​ത​മി​ല്ലാ​തെ പെ​രു​മാ​റ​ണം. സം​ഭ​വ​വ​ു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹി​ൽ​പാ​ല​സ് സി.​ഐ​യെ മേ​ലു​ദ്യോ​ഗ​സ്ഥ​ർ ശാ​സി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​റ​യു​ന്നി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​വും. ഹ​ര​ജി​ക്കാ​ർ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

പൊ​ലീ​സു​കാ​ർ മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് ഡി.​ജി.​പി സ​ർ​ക്കു​ല​റു​ക​ൾ ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വി​ശ​ദീ​ക​രി​ച്ച​ു. എ​ന്നാ​ൽ, ഈ ​സ​ർ​ക്കു​ല​റു​ക​ൾ​ക്ക്​ ഒ​രു​വി​ല​യും ന​ൽ​കാ​ത്ത പെ​രു​മാ​റ്റ​മാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നു​ണ്ടാ​കു​​ന്ന​തെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ക്കാ​ര്യം ഡി.​ജി.​പി ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്ക​ണം. ബ്രി​ട്ടീ​ഷ്​​വാ​ഴ്ച നി​ല​നി​ന്ന കാ​ല​ത്തേ​തു​പോ​ലെ പൊ​ലീ​സു​കാ​ർ വേ​ട്ട​ക്കാ​രും ഉ​പ​ദ്ര​വ​കാ​രി​ക​ളു​മാ​ണെ​ന്ന ധാ​ര​ണ ഇ​ല്ലാ​താ​ക്കി പൊ​ലീ​സി​നെ സു​ഹൃ​ത്തെ​ന്ന നി​ല​യി​ൽ സ​മീ​പി​ക്കാ​വു​ന്ന അ​വ​സ്​​ഥ​യു​ണ്ടാ​വ​ണം. പൊ​ലീ​സ് മാ​ന്യ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ലേ സ​ഹാ​യ​ത്തി​നും മ​റ്റും പൊ​തു​ജ​ന​ങ്ങ​ൾ ഭീ​തി​യി​ല്ലാ​തെ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യു​ള്ളൂ​വെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policehigh courtkerala newsmalayalam news
News Summary - High Court on Police Behavior-Kerala News
Next Story