Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​...

കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ പൊലീസ്​ സംരക്ഷണം ഉറപ്പു വരുത്തണമെന്ന്​​ ഹൈകോടതി

text_fields
bookmark_border
covid 19
cancel

കൊച്ചി: കോവിഡ്​ മുന്നണിപ്പോരാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന്​ പൊലീസിനോട്​ ഹൈകോടതി. ജോലി കഴിഞ്ഞ്​ രാത്രി വീട്ട​ിലേക്ക്​ മടങ്ങുകയായിരുന്ന ആലപ്പുഴ മെഡിക്കൽ കോളജിലെ നഴ്സിങ് അസിസ്​റ്റൻറ്​ സുബിനയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം സ്വമേധയാ പരിഗണിച്ചാണ്​ ജസ്​റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​െൻറ നിർദേശം. കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ അസോസിയേഷൻ നൽകിയ ഹരജിക്കൊപ്പമാണ്​ ഈ വിഷയവും പരിഗണിച്ചത്​.

സ്കൂട്ടറിൽനിന്ന് വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്​ നടന്നതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. രാത്രി ജോലികഴിഞ്ഞ് ധൈര്യപൂർവം തനിച്ച്​ വീട്ടിലേക്ക് മടങ്ങുന്ന സ്​ത്രീകളുടെ എണ്ണം കൂടിവരുന്നുണ്ട്​. പതിവായി ഇവർ പോകുന്ന സമയവും വഴിയും നോക്കിവെച്ചാണ്​ ഇരുട്ടി​െൻറ മറവിൽ ആക്രമണം നടത്തുന്നത്​.

അതിനാൽ, ഹരിപ്പാട്​ നടന്നത്​ ഒറ്റ​െപ്പട്ട സംഭവമായി കാണാനാവില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ്​ പൊലീസ്​ സുരക്ഷ ഉറപ്പുവരുത്തണമെന്ന്​ കോടതി നിർദേശിച്ചത്​. പട്രോളിങ് പൊലീസ് കൃത്യസമയത്ത് എത്തിയതിനാലാണ് അക്രമികളിൽനിന്ന് സുബിനക്ക്​ രക്ഷപ്പെടാനായതെന്ന് സർക്കാറിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ അറിയിച്ചു. എഫ്.ഐ.ആറും കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വിശദീകരണത്തിന്​ സർക്കാർ സമയവും തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Workers​Covid 19High Court
News Summary - High Court orders police protection for Covid Health Workers
Next Story