Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്റ്റംസിന് തിരിച്ചടി;...

കസ്റ്റംസിന് തിരിച്ചടി; ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

text_fields
bookmark_border
കസ്റ്റംസിന് തിരിച്ചടി; ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു
cancel

കൊച്ചി: കസ്റ്റംസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. വരുന്ന വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. കേസിൽ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്.

കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ വാദിച്ചു. ഏത് കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും തനിക്ക് നൽകിയിരുന്നില്ല. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശിവശങ്കർ അറിയിച്ചു.

എന്നാൽ, അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് കോടതിയിൽ വാദിച്ചു. കേസ് 23ന് വീണ്ടും പരിഗണിക്കും.

Show Full Article
TAGS:M Shivasankar 
Next Story