Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീധന നിരോധന...

സ്​ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിനെതിരെ ഹൈകോടതി

text_fields
bookmark_border
സ്​ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിനെതിരെ ഹൈകോടതി
cancel

കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തതിനെതിരെ ഹൈകോടതി. 2004ൽ ചട്ടം നിലവിൽ വന്ന​ശേഷം സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതിലടക്കം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ എന്തെന്ന്​ അറിയിക്കണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാർ, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു.

റീജനൽ ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിയമിക്കണമെന്ന​ നിയമത്തിലെ വ്യവസ്ഥ 2017 മുതൽ പാലിക്കാത്തതിന്​ കാരണം ബോധ്യപ്പെടുത്താനും കോടതി നിർദേശിച്ചു. സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്നതടക്കം ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനിയും അധ്യാപികയുമായ ഡോ. ഇന്ദിര രാജൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ്​ ഇടക്കാല ഉത്തരവ്​. ഹരജി മൂന്നാഴ്​ചക്കുശേഷം പരിഗണിക്കാൻ മാറ്റി. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക്​ പുറമെ, ആഭ്യന്തര സെ​​ക്രട്ടറി, സാമൂഹിക നീതി സെക്രട്ടറി, വനിത ശിശുക്ഷേമ ഡയറക്​ടർ, ചീഫ്​ ഡൗറി ​െപ്രാഹിബിഷൻ ഓഫിസർ, ചീഫ്​ രജിസ്​ട്രാർ ഓഫ്​ മാര്യേജസ്​ എന്നിവരെ എതിർകക്ഷികളാക്കിയാണ്​ ഹരജി നൽകിയത്​.

കേന്ദ്ര സ്​ത്രീധന നിരോധന നിയമത്തി​െൻറ ഭാഗമായി സംസ്ഥാന സർക്കാർ ​െകാണ്ടുവന്ന ചട്ടം കർശനമായി നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. റീജനൽ ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെയും ഉപദേശക സമിതി​െയയും നിയമിക്കണമെന്ന്​ നിയമത്തിൽ വ്യവസ്ഥയുണ്ടായിട്ടും സ്​ത്രീധന മരണങ്ങൾ തുടർച്ചയായി ആവർത്തിച്ചിട്ടും 2017 മുതൽ ഓഫിസർമാർക്ക്​ ചുമതല ഏൽപിക്കുന്നില്ലെന്ന്​ ഹരജിയിൽ ആരോപിക്കുന്നു. നിയമലംഘകർക്കെതിരെ നടപടിക്ക്​ ഇവർക്ക്​ ഉത്തരവാദിത്തമുണ്ട്​.

സര്‍ക്കാര്‍ ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ കർശനമായി പാലിക്കുന്നില്ല. പെൺകുട്ടികൾക്ക്​ വിവാഹ സമ്മാനമായി പണവും വസ്​തുക്കളും മറ്റും നൽകാൻ അനുവദിക്കുന്ന ഇളവ്​ സ്​ത്രീധന നിരോധനമെന്ന ലക്ഷ്യം നിറവേറ്റുന്നതിന്​ തിരിച്ചടിയാണ്​. ഈ സാഹചര്യത്തിൽ വിവാഹ രജിസ്​ട്രേഷൻ നടത്തണമെങ്കിൽ പണമായും മറ്റും പെൺകുട്ടിക്ക്​ നൽകിയ സമ്മാനം സംബന്ധിച്ച പട്ടിക വിവാഹ സമയത്തെടുത്ത ഫോ​ട്ടോക്കൊപ്പം പ്രാദേശിക രജിസ്​ട്രാർമാർ മുഖേന ശേഖരിച്ച്​ സമർപ്പിക്കുന്നത്​ നിർബന്ധമാക്കി ചീഫ്​ രജിസ്​ട്രാർ ഓഫ്​ മാര്യേജസിന്​ നിർദേശം നൽകണമെന്നാണ്​ ​ഹരജിയിലെ ഒരു ആവശ്യം. വധൂവരന്മാരു​െടയും മാതാപിതാക്കളു​െടയും ഒപ്പും ഇതിൽ രേഖപ്പെടുത്തിയിരിക്കണം. ഇതിനനുസരിച്ച്​ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം.

സ്​ത്രീധന പീഡന മരണത്തിനിരയായ സ്​ത്രീയുടെ കുടുംബത്തിന്​ പ്രതികളുടെ ആസ്​തിയിൽനിന്ന്​ തുക ഈടാക്കി ആശ്വാസ ധനമായി നൽകാൻ ഉത്തരവിടണം. സ്​ത്രീധനത്തിനെതിരായ ബോധവത്​കരണം കുട്ടികൾക്ക്​ ചെറുപ്പം മുതലേ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായി നൽകണം. സെലിബ്രിറ്റികളെ അംബാസഡർമാരാക്കി ചടങ്ങാക്കി മാറ്റാതെ വർഷത്തിൽ ഒരു ദിവസം സ്​ത്രീധന വിരുദ്ധ ദിനാചരണം നടത്തണമെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtDowry Case
Next Story