Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിർത്തിയിൽ ഇടപെട്ട്​...

അതിർത്തിയിൽ ഇടപെട്ട്​ ഹൈകോടതി; ഒ​രു മ​നു​ഷ്യ​ജീ​വ​നും പൊ​ലി​യാ​ൻ അ​നു​വ​ദി​ക്ക​രു​ത്​

text_fields
bookmark_border
അതിർത്തിയിൽ ഇടപെട്ട്​ ഹൈകോടതി; ഒ​രു മ​നു​ഷ്യ​ജീ​വ​നും പൊ​ലി​യാ​ൻ അ​നു​വ​ദി​ക്ക​രു​ത്​
cancel

കൊ​ച്ചി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി അ​ട​ച്ച​ത്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലെ പ്ര​ശ്​​ന​മാ​യ ​തി​നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട്​ ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. കോ​വി​ഡ്-19​ നേ​രി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ ഒ​രു മ​നു​ഷ്യ​ജീ​വ​ൻ​പോ​ലും പൊ​ലി​യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

അ​തി​ർ​ത്തി അ​ട​ച്ച​തു​മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ളും ദു​രി​ത​വും ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യാ​ണ്​ പ​രി​ഗ​ണി​ച്ച​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​മ​യം​ തേ​ടി​യ​തി​നെ തു​ട​ർ​ന്ന്​ ഹ​ര​ജി പി​ന്നീ​ട്​​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ മു​ഖേ​ന​യാ​ണ് വാ​ദം കേ​ട്ട​ത്.

ക​ർ​ണാ​ട​ക ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യെ​ന്നും​ കേ​ര​ള സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ. അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നി​ടെ, ദേ​ശീ​യ​പാ​ത 66 ഉ​ൾ​പ്പെ​ടെ റോ​ഡു​ക​ളും മ​റ്റ് ഉ​ൾ​നാ​ട​ൻ റോ​ഡു​ക​ളും ക​ർ​ണാ​ട​ക അ​ട​ച്ച​തി​നെ​തി​രെ കാ​സ​ർ​കോ​ട്​​ എം.​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ സു​പ്രീം​കോ​ട​തി​യി​ൽ. മം​ഗ​ലാ​പു​രം അ​ട​ക്ക​മു​ള്ള ക​ർ​ണാ​ട​ക​ത്തി​ലെ ആ​തു​ര ശു​ശ്രൂ​ഷ സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ത​ട​യു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ചെ​യ്ത​തെ​ന്ന്​ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തി​ർ​ത്തി അ​ട​ച്ച​തി‍​െൻറ ഫ​ല​മാ​യി കേ​ര​ള​ത്തി​ലേ​ക്ക്​ അ​വ​ശ്യ​വ​സ്തു​വി​ത​ര​ണം മു​ട​ങ്ങി​യെ​ന്ന്​ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ മു​ഖേ​ന സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtroad closure
News Summary - high court observation in karnataka road closure
Next Story