തെരഞ്ഞെടുപ്പ് ഹരജിയിൽ പ്രിയങ്ക ഗാന്ധിക്ക് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജിയിൽ പ്രിയങ്ക ഗാന്ധി എം.പിക്ക് ഹൈകോടതിയുടെ നോട്ടീസ്. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസ് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബു നോട്ടീസ് അയക്കാൻ ഉത്തരവായത്.
സ്ഥാനാർഥിയുടെയും ഭർത്താവ് റോബർട്ട് വദേരയടക്കം ബന്ധുക്കളുടെയും സ്വത്ത് വിവരം മറച്ചുവെച്ചാണ് ആസ്തി വിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം സമർപ്പിച്ചതെന്നാരോപിച്ചാണ് ഹരജി. നിക്ഷേപങ്ങളുടെ വിവരങ്ങൾ പൂർണമായും വെളിപ്പെടുത്തിയിട്ടില്ല.
ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഹരജിയിൽ പ്രാഥമിക വാദത്തിനു ശേഷമാണ് നോട്ടീസ് ഉത്തരവായത്. ഹരജി വീണ്ടും ആഗസ്റ്റിൽ പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

