വ്യവഹാര നയം മനസ്സിലാക്കാതെ സർക്കാറിെൻറ അപ്പീൽ; അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി
text_fieldsകൊച്ചി: വ്യവഹാര നയം മനസ്സിലാക്കാതെ അനാവശ്യ കേസുകളുമായി സർക്കാർ തന്നെ കോടതികളെ സമീപിക്കുന്നതിൽ ഹൈകോടതിക്ക് കടുത്ത അതൃപ്തി. ഉദ്യോഗസ്ഥരടക്കം ബന്ധപ്പെട്ട എല്ലാവർക്കും വ്യവഹാര നയം സംബന്ധിച്ച അറിവ് നൽകുന്നതടക്കം വിവിധ വകുപ്പുകള്‍ നയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോഴിക്കോട്ടെ വിദ്യാസദനം മോഡല്‍ സ്കൂളിന് അംഗീകാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട സർക്കാറിെൻറ അപ്പീൽ വാദത്തിനുശേഷം പിൻവലിക്കാൻ അനുമതി നൽകിയാണ് കോടതിയുടെ നിരീക്ഷണം. സ്കൂളിന് അംഗീകാരം നൽകണമെന്നായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. എന്നാൽ, ഇൗ ഉത്തരവ് വസ്തുതകൾ മനസ്സിലാക്കാതെയുള്ളതാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയത്.
നൂറ് മീറ്റർ ചുറ്റളവിൽ പുറക്കാട് നോര്‍ത്ത് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നുണ്ടെന്നും ഇൗസ്കൂളിന് അംഗീകാരം നൽകുന്നത് അതിെൻറ താൽപര്യങ്ങളെയും അവകാശങ്ങളെയും ബാധിക്കുമെന്നുമായിരുന്നു ഡി.പി.െഎയുടെ റിപ്പോർട്ട്. നിലവിലുള്ളത് എൽ.പി സ്കൂളും അനുമതി തേടുന്നത് ഹൈസ്കൂളിനും വേണ്ടിയാണെന്ന് വിലയിരുത്തിയാണ് അംഗീകാരം നൽകാൻ സിംഗിൾബെഞ്ചിെൻറ ഉത്തരവുണ്ടായത്.
സർക്കാർ വാദം നിലനിൽക്കുന്നതല്ലെന്ന് ഡിവിഷൻബെഞ്ചും ചൂണ്ടിക്കാട്ടി. നിയമത്തിെൻറ പിൻബലമില്ലാത്ത ബാഹ്യമായ കാരണത്തിെൻറ പേരിലാണ് അംഗീകാരം നിഷേധിച്ചിരിക്കുന്നതെന്നാണ് രേഖകളിൽനിന്ന് മനസ്സിലാവുന്നത്. അതിനാൽ, സിംഗിൾബെഞ്ച് ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തിെൻറ ദുരുപയോഗമാണ് സർക്കാർ ഉത്തരവിലൂടെ വെളിപ്പെട്ടിട്ടുള്ളത്. അപ്പീൽ വേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറൽ ഒാഫിസിെൻറ നിർദേശം മറികടന്നതായാണ് അറിയുന്നത്. എന്നാൽ, ഇതിെൻറ അനന്തര ഫലം അനുഭവിക്കേണ്ടത് സർക്കാറും വകുപ്പുമാണ്.
ദേശീയ ‘വ്യവഹാര നയ’ത്തിെൻറ ഭാഗമായാണ് സംസ്ഥാന സർക്കാറും നയമുണ്ടാക്കിയത്. 2011 ഡിസംബർ മൂന്നിന് ഇത് ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. സർക്കാറും ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ട് നിർവഹിക്കേണ്ട കാര്യങ്ങളും നയത്തിൽ പരാമർശിച്ചിട്ടുണ്ട്. സർക്കാറിെൻറ ഇൗ നയത്തെക്കുറിച്ച് മറന്നവരോ അറിയാത്തവരോ ആയിരിക്കും ഇത്തരമൊരു അപ്പീലുമായി കോടതിയെ സമീപിച്ചത്. കാര്യങ്ങൾ ശരിയാക്കാൻ ഒരു അവസരം കൂടി നൽകണമെന്ന സർക്കാർ അഭിഭാഷകെൻറ ആവശ്യം മാനിച്ചും ജനങ്ങളുടെ നികുതി പണമാണ് സർക്കാർ പിഴയായി ഒടുക്കേണ്ടിവരുന്നതെന്നത് കണക്കിലെടുത്തും സർക്കാറിന് തൽക്കാലം പിഴ ചുമത്തുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് നടപടികൾക്കായി ചീഫ് സെക്രട്ടറിക്ക് ഉത്തരവിെൻറ പകർപ്പ് അയക്കാൻ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
