Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വയംഭരണ കോളജുകളിലെ...

സ്വയംഭരണ കോളജുകളിലെ സിലബസ്​ പരിഷ്​കരണത്തിന്​ സർവകലാശാലയുടെ അനുമതി വേണ്ടെന്ന്​ ഹൈകോടതി

text_fields
bookmark_border
സ്വയംഭരണ കോളജുകളിലെ സിലബസ്​ പരിഷ്​കരണത്തിന്​ സർവകലാശാലയുടെ അനുമതി വേണ്ടെന്ന്​ ഹൈകോടതി
cancel

​െകാച്ചി: സ്വയംഭരണാധികാരമുള്ള കോളജുകളുടെ സിലബസ്​ പരിഷ്​കരണത്തിന്​ സർവകലാശാലകളുടെ അംഗീകാരം വേണ്ടതില്ലെന്ന്​ ഹൈകോടതി. ഇതിന്​ കോളജിലെ അക്കാദമിക്​ കൗൺസിലി​​​െൻറ അംഗീകാരം മതിയാകും. സിലബസ്​ പരിഷ്​കരണത്തിന്​ ഫീസ്​ ചുമത്താൻ സർവകലാശാലക്ക്​ കഴിയില്ലെന്നും പുതിയ കോഴ്​സ്​ തുടങ്ങുന്നതിന്​ മാത്രമേ ഫീസ്​ ഇൗടാക്കാനും അംഗീകാരം നൽകാനും സർവകലാശാലക്ക്​ അധികാരമുള്ളൂവെന്നും സിംഗിൾ ബെഞ്ച്​ വ്യക്​തമാക്കി. കോളജ്​ അക്കാദമിക്​ കൗൺസിൽ അംഗീകരിച്ച സിലബസ്​ പരിഷ്​കരണ ശിപാർശകളിൽ എം.ജി സർവകലാശാല നടപടി സ്വീകരിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി കൺസോർട്യം ഒാഫ്​ ഒാ​േട്ടാണമസ്​ കോളജസ്​​​ ഒാഫ്​ കേരള എന്ന സംഘടനയും നാല്​ കോളജുകളും നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

തങ്ങളുടെ കോളജുകൾ തയാറാക്കിയ പാഠ്യപദ്ധതി അക്കാദമിക്​ കൗൺസിൽ അംഗീകരിച്ച്​ സർവകലാശാലക്ക്​ സമർപ്പിച്ചതായി ഹരജിക്കാർ പറയുന്നു. എന്നാൽ, ബിരുദ കോഴ്​സുകളുടെ ​സിലബസ്​ പരിഷ്​കരണത്തിന്​ ഒാരോ കോഴ്​സിനും 50,000 രൂപയും ബിരുദാനന്തര ബിരുദത്തിന്​ ഒരു ലക്ഷവും വീതം സർവകലാശാല ഫീസ്​ ആവശ്യപ്പെട്ടു. സ്വയംഭരണാധികാരമുള്ള കോളജുകൾക്ക്​ പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച്​ കോഴ്​സ്​ നടത്താൻ അർഹതയുണ്ടെന്നും ഫീസോ സർവകലാശാല അംഗീകാരമോ വേണ്ടതില്ലെന്നും പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹരജി നൽകിയത്​. എന്നാൽ, സർവകലാശാല നിയമ​പ്രകാരം പാഠ്യപദ്ധതി പരിഷ്​കരണത്തിനുൾപ്പെടെ അംഗീകാരം വേണമെന്നാണ്​ എം.ജി​ സർവകലാശാല കോടതിയെ അറിയിച്ചത്​. അക്കാദമിക്​ നിലവാരം കുറയുന്നില്ലെന്ന്​ ഉറപ്പാക്കാൻ പരിശോധന നടത്തേണ്ടതുണ്ട്​. കോഴ്​സ്​ കാലാവധി, മൂല്യനിർണയം, ​േ​ഗ്രഡിങ്​​ തുടങ്ങിയവയിലും അപാകതകളില്ലെന്ന്​ ഉറപ്പുവരുത്തണം. പരിശോധനകൾക്കും മറ്റുമായി ഫീസ്​ ഇൗടാക്കുന്നതിൽ അപാകതയില്ലെന്നും സർവകലാശാല വാദിച്ചു. 

സ്വന്തം പാഠ്യപദ്ധതിയും പരീക്ഷാരീതിയും നടപ്പാക്കാൻ യോഗ്യതയുണ്ടെന്ന്​ ഉറപ്പുവരുത്തിയ കോളജുകൾക്കാണ്​ സ്വയംഭരണാവകാശം നൽകുന്നതെന്ന്​ കോടതി വ്യക്​തമാക്കി. സിലബസ്​ പരി​ഷ്​കരണം കോളജിലെതന്നെ അക്കാദമിക്​ കൗൺസിൽ അംഗീകരിച്ചാൽ മതിയാവുമെന്നാണ്​ ചട്ടം​. പുതിയ കോഴ്​സുകൾ തുടങ്ങു​േമ്പാഴേ അനുമതി ​ആവശ്യമുള്ളൂ. കോഴ്​സി​​​െൻറ സ്വഭാവത്തിൽ മാറ്റം വരുത്താതെ പാഠ്യപദ്ധതിയിൽ ചെറിയ പരിഷ്​കരണം മാത്രമേ വരുത്തുന്നുള്ളൂവെങ്കിൽ അക്കാദമിക്​ കൗൺസിലി​​​െൻറ ശിപാർശ നിയമാനുസൃതമാണോയെന്ന്​ വിലയിരുത്തുകയും അത്​ രേഖപ്പെടുത്തുകയും മാത്രമേ സർവകലാശാലകൾ ചെയ്യേണ്ടതുള്ളൂ. സർവകലാശാലക്ക്​ ഇതുമായി ബന്ധപ്പെട്ട്​ സേവനങ്ങളൊന്നും ചെയ്യേണ്ടതില്ലാത്തതിനാൽ ഇതി​​​െൻറ പേരിൽ അമിത ഫീസ്​ ഇൗടാക്കാനുമാവില്ല. അനുമതിയുടെ കാര്യത്തിലെന്നപോലെ ഫീസ്​ ഇൗടാക്കാനും അധികാരമുള്ളത്​ പുതിയ കോഴ്​സ്​ തുടങ്ങു​േമ്പാൾ മാത്രമാണ്​. സേവനവുമായി ബന്ധപ്പെടുത്തി മാത്രമേ ഫീസ്​ ഘടന നിലനിൽക്കൂ.

കോളജുകളുടെ അപേക്ഷയിൽ നടപടി സ്വീകരിക്കാത്ത നിലപാടിന്​ ന്യായീകരണമില്ലെന്ന്​ വ്യക്​തമാക്കിയ കോടതി, ഫീസ്​ ആവശ്യപ്പെട്ടതടക്കമുള്ള സർവകലാശാല നടപടികൾ റദ്ദാക്കി. കോളജുകളുടെ അപേക്ഷ ​പ്രത്യേകം പരിഗണിച്ച്​ തീരുമാനമെടുക്കുകയും ഇക്കാര്യം അപേക്ഷകരെ അറിയിക്കുകയും വേണം. അ​േപക്ഷയിലെടുത്ത നടപടികൾ കാര്യകാരണസഹിതം വിശദീകരിച്ച്​ ഉത്തരവിറക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshigh court of keralacollegesmalayalam newsUnivercity
News Summary - high court of kerala- kerala news
Next Story