Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മരംമുറി കേസ്​;...

മുട്ടിൽ മരംമുറി കേസ്​; മുഖ്യപ്രതികളായ അഗസ്​റ്റിൻ സഹോദരന്മാരുടെ ജാമ്യപേക്ഷ തള്ളി

text_fields
bookmark_border
high court
cancel

കൊച്ചി: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികളായ അഗസ്​റ്റിൻ സഹോദരന്മാരുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. അതീവ ഗുരുതരമായ തെളിവുകളാണ്​ പ്രതികൾക്കെതിരെയുള്ളതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി ജാമ്യാപേക്ഷ തള്ളിയത്​.

വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്​റ്റിൻ, സഹോദരങ്ങളായ ആ​േൻറാ അഗസ്​റ്റിൻ, ജോസുകുട്ടി അഗസ്​റ്റിൻ, ഡ്രൈവർ എം.വി. വിനീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ്​ തള്ളിയത്​.

തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്​ത കേസും അറസ്റ്റും പൊതുജന പ്രതിഷേധങ്ങളെ തടയിടാനുള്ള പുകമറയായിരുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ഇവർ​ ഹരജി നൽകിയത്​. വനഭൂമിയിൽനിന്നോ വിജ്ഞാപനം ​െചയ്​ത ഭൂമിയിൽനിന്നോ ഈട്ടിത്തടി മുറിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

നേരത്തെ േകസ് ഡയറി കോടതി നിർദേശപ്രകാരം അന്വേഷണസംഘം ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിമാൻഡ് നീട്ടണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോര്‍ട്ട് നൽകി. ഇത്​ കൂടി പരിഗണിച്ചാണ്​ ഉത്തരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtmuttil woodcut
News Summary - High Court has rejected the bail application of the Augustine brothers
Next Story