Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു മാസത്തെ...

ഒരു മാസത്തെ കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി​ക്കൂ​ടെയെന്ന്​ ഹൈ​ക്കോ​ട​തി

text_fields
bookmark_border
High court
cancel

കൊ​ച്ചി: നെഗറ്റീവായവരുടെ ഒ​രു മാ​സ​ത്തെ കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി​ക്കൂ​ടെയെന്ന്​ സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. കോ​വി​ഡ് ബാധിച്ച്​ നെ​ഗ​റ്റീ​വാ​യവർ ഒ​രു മാ​സത്തിനുള്ളിൽ മരിച്ചാൽ കോ​വി​ഡ് മ​ര​ണ​മാ​യി സ​ർ​ക്കാ​ർ പരിഗണിക്കു​ന്നു​ണ്ട്. ഇതെ പരിഗണന കോ​വി‍​ഡാ​ന​ന്ത​ര ചി​കി​ത്സ​ക്കും ല​ഭി​ക്കേ​ണ്ട​തല്ലെ​യെ​ന്ന്​ കോ​ട​തി അഭിപ്രായപ്പെട്ടു.

കോവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടയിലാണ്​ കോടതിയുടെ പരാമർശം. കോവിഡ്​ നെഗറ്റീവായ ശേഷം നിരവധി പേർ ഗുരുതരമായ ആരോഗ്യ പ്രശ്​നങ്ങൾ നേരിടുന്നുണ്ടെന്നും സർക്കാറിനെ കോടതി ഓർമ്മിപ്പിച്ചു.

അ​​തെ സ​മ​യം, ദാ​രി​ദ്ര്യരേ​ഖ​ക്ക്​ മു​ക​ളി​ലു​ള്ള​വ​രി​ല്‍ നി​ന്ന് ചെ​റി​യ തു​ക മാ​ത്ര​മാ​ണ് ചികിത്സക്ക്​ ഈ​ടാ​ക്കു​ന്ന​തെ​ന്ന്​ സ​ർ​ക്കാ​ർ വിശദീകരിച്ചു. എ​ന്നാ​ൽ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് മു​ക​ളി​ലു​ള്ള​വ​രെ​ല്ലാം കോ​ടീ​ശ്വ​ര​ന്മാ​ര​ല്ലെ​ന്ന് ജ​സ്​റ്റിസ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. 27,000 രൂപ പ്രതിമാസം ശമ്പളമുള്ള ഒരാളിൽ നിന്ന്​ പ്രതിദിനം മുറിവാടകയായി 700 രൂപ ഈടാക്കുന്നുണ്ട്​്​. അത്​ നൽകിക്കഴിഞ്ഞാൽ ഭക്ഷണത്തിനുള്ള പണം കണ്ടെത്താൻ അയാൾ എന്തുചെയ്യു​മെന്ന​ും കോടതി ചോദിച്ചു.

എ.പി.എൽ വിഭാഗം​ കോവിഡാനന്തര ചികിത്സക്ക്​ നൽകേണ്ട ഫീസ്​ നിശ്ചയിച്ച്​ സർക്കാർ കഴിഞ്ഞ മാസം 16 ന്​ ഉത്തരവിറക്കിയിരുന്നു. സർക്കാർ ആശുപത്രിയിൽ ​െബഡിന്​ 750 രൂപ മുതൽ 2000 രൂപവരെയായിരുന്നു ഫീസ്​. സ്വകാര്യ ആശുപത്രികൾക്ക്​ 2645 രൂപ മുതൽ 2910 വരെ ഈടാക്കാനും അനുമതി നൽകിയിരുന്നു. കോവിഡാനന്തരം ബ്ലാക്​ ഫംഗസ്​ പിടിപെട്ടവർക്കും ഈ ഉത്തരവ്​ ബാധകമാക്കിയിരുന്നു.

എന്നാൽ ഈ ഉത്തരവ്​ തിര​ുത്തേണ്ടതാണെന്ന്​ ജസ്റ്റിസ്​ ദേവൻ രാ​മ​ച​ന്ദ്ര​ൻ നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു. കേ​സ് ഈ ​മാ​സം 27ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid treatmenthigh court
News Summary - High Court has asked the government to make the covid medical treatment free
Next Story