ഗുരുവായൂരിൽ പ്രസാദമൂട്ടിന് സ്റ്റീൽ പാത്രം: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ട് വാഴയിലക്ക് പകരം സ്റ്റീൽ പാത്രത്തിലാക്കിയത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി ദേവസ്വത്തിെൻറ വിശദീകരണം തേടി.
ഭക്തരുടെ വിശ്വാസത്തിനും ക്ഷേത്രാചാരത്തിെൻറ പവിത്രതയ്ക്കും യോജിക്കുന്ന വാഴയില മാറ്റിയത് ചോദ്യം ചെയ്ത് തൃശൂർ ചേറായി സ്വദേശി രാജേഷ്.എ.നായർ നൽകിയ ഹരജിയിലാണ് ഉത്തരവ്. ക്ഷേത്ര ആചാരത്തിെൻറ ഭാഗമായി ഭക്തർക്കുവേണ്ടി നടത്തുന്ന പ്രസാദമൂട്ടിന് സ്റ്റീൽ പ്ലേറ്റ് ഉപയോഗിക്കാൻ ജൂലൈ ഒന്നിനാണ് ദേവസ്വം അധികൃതർ തീരുമാനിച്ചത്.
പ്രസാദമൂട്ടിനുശേഷം വാഴയിലയടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ നഗരസഭ തയാറാകാത്ത സാഹചര്യത്തിലാണ് ദേവസ്വം ഇൗ തീരുമാനമെടുത്തത്.
