Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതി മാർഗനിർദേശം:...

ഹൈകോടതി മാർഗനിർദേശം: തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ

text_fields
bookmark_border
Thrissur Pooram
cancel

തൃ​ശൂ​ർ: ഹൈ​കോ​ട​തി​യു​ടെ പു​തി​യ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്​ എ​ഴു​ന്ന​ള്ളി​പ്പു​ക​ള്‍ സാ​ധ്യ​മ​ല്ലെ​ന്നി​രി​ക്കെ തൃ​ശൂ​ര്‍ പൂ​രം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ള്‍. സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന കാ​ര്യം ആ​ലോ​ച​ന​യി​ലാ​ണെ​ന്നും ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ള്‍ തൃ​ശൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

പ​ക​ല്‍ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ന്​ ക​ടു​ത്ത നി​യ​​ന്ത്ര​ണ​മാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വെ​ളു​പ്പി​ന് ക​ണി​മം​ഗ​ലം ശാ​സ്താ​വ് വ​രു​ന്ന​ത് മു​ത​ൽ ഉ​ച്ച​ക്ക്​ പാ​റ​മേ​ക്കാ​വി​ല​മ്മ എ​ഴു​ന്ന​ള്ളു​ന്ന​ത് വ​രെ​യു​ള്ള എ​ഴു​ന്ന​ള്ളി​പ്പു​ക​ള്‍ ഇ​തു​പ്ര​കാ​രം ന​ട​ത്താ​നാ​വി​ല്ല. മൂ​ന്നു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ചാ​ല്‍ തെ​ക്കേ ഗോ​പു​ര​ന​ട​യി​ലും പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു​ മു​ന്നി​ലും ആ​ന​ക​ളെ നി​ര്‍ത്താ​നു​മാ​വി​ല്ല. കു​ട​മാ​റ്റ​ത്തി​ന് 15 ആ​ന​ക​ളെ അ​ണി​നി​ര​ത്താ​നും സാ​ധി​ക്കി​ല്ല. ഇ​തു​കൊ​ണ്ടാ​ണ്​ പൂ​രം ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന്​ പ​റ​യു​ന്ന​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച വി​പു​ല​മാ​യ പ്ര​തി​ഷേ​ധ ക​ൺ​വെ​ന്‍ഷ​ന്‍ തൃ​ശൂ​രി​ല്‍ ചേ​രു​ന്നു​ണ്ട്. ഘ​ട്ടം​ഘ​ട്ട​മാ​യി കൂ​ടു​ത​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​നാ​ണ്​ ദേ​വ​സ്വ​ങ്ങ​ളു​ടെ നീ​ക്കം. ആ​റാ​ട്ടു​പു​ഴ​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് പ്ര​തി​ഷേ​ധ പ്ര​തീ​കാ​ത്മ​ക പൂ​രം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

തൃ​ശൂ​ർ ജി​ല്ല​യി​ലെ 1600 ഉ​ത്സ​വ​ങ്ങ​ളു​ടെ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പു​തി​യ ആ​ന​ക​ള്‍ കേ​ര​ള​ത്തി​ല്‍ വ​രു​ന്നി​ല്ല. നി​ല​വി​ലു​ള്ള ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ ത​ട​സ്സ​മു​ണ്ട്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​യ​മ​നി​ര്‍മാ​ണ​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്നാ​ണ് ദേ​വ​സ്വ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur PooramHigh CourtDevaswoms
News Summary - High Court Guidance: Devaswams that Thrissur Pooram will have to be abandoned
Next Story