Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈടെക്കായി ഹൈകോടതി;...

ഹൈടെക്കായി ഹൈകോടതി; മൊബൈൽ ആപ് വഴി കേസ്​ ഫയൽ ചെയ്യാം

text_fields
bookmark_border
kerala high court
cancel

കൊ​ച്ചി: മൊ​ബൈ​ൽ ആ​പ്​ വ​ഴി ഇ​നി മു​ത​ൽ ​കേ​ര​ള ഹൈ​കോ​ട​തി​യി​ൽ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യാം. ജ​ഡ്ജി​മാ​ർ പ​റ​യു​ന്ന ഉ​ത്ത​ര​വു​ക​ൾ അ​പ്പോ​ൾ ത​ന്നെ എ​ഴു​താ​ൻ ക​ഴി​യു​ന്ന സോ​ഫ്​​റ്റ്​​വെ​യ​ർ സം​വി​ധാ​ന​മ​ട​ക്കം കൂ​ടു​ത​ൽ ഹൈ​ടെ​ക്കാ​യി ഹൈ​കോ​ട​തി മാ​റി. കേ​സു​ക​ൾ ഓ​ൺ​ലൈ​നി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ് രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​ണ്. ഈ ​ആ​പ്പി​ലൂ​ടെ ഹ​ര​ജി​ക​ളും അ​പ്പീ​ലു​ക​ളും ജ​ഡ്‌​ജി​മാ​ർ​ക്ക് പ​രി​ശോ​ധി​ക്കാം. ന​വം​ബ​ർ 15 മു​ത​ലാ​ണ്​ ഇ​വ നി​ല​വി​ൽ വ​ന്ന​ത്. ഉ​ത്ത​ര​വ്​ പ​റ​യു​മ്പോ​ൾ ത​ന്നെ എ​ഴു​തി​യെ​ടു​ക്കു​ന്ന സോ​ഫ്​​റ്റ്​​വെ​യ​ർ സം​വി​ധാ​നം നേ​ര​ത്തേ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​നി മു​ത​ൽ വി​ധി​ന്യാ​യം പൂ​ർ​ണ​മാ​യും ഈ ​സോ​ഫ്​​റ്റ്​​വെ​യ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ എ​ഴു​തി​യെ​ടു​ക്കാം. കീ​ഴ്‌​കോ​ട​തി​ക​ളി​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ സാ​ക്ഷി​മൊ​ഴി​ക​ൾ എ​ഴു​തി​യെ​ടു​ക്കു​ന്ന രീ​തി​ക്കും മാ​റ്റം വ​ന്നു. ഈ ​സോ​ഫ്​​റ്റ്​​വെ​യ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന മൊ​ഴി​യി​ൽ മ​ജി​സ്ട്രേ​റ്റ്​ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യി മാ​റും.

ജി​ല്ല കോ​ട​തി​ക​ളി​ൽ എ​ത്ര കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നും എ​ത്ര തീ​ർ​പ്പാ​ക്കി​യെ​ന്നു​മ​ട​ക്കം കീ​ഴ്‌​കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഹൈ​കോ​ട​തി​ക്ക് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​വും ജ​യി​ലു​ക​ളി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ത​ന്നെ പ്ര​തി ജ​യി​ലി​ലാ​ണോ അ​ല്ല​യോ​യെ​ന്ന് ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ അ​റി​യാ​ൻ ക​ഴി​യും. കോ​ട​തി​യി​ൽ​നി​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് സ​മ​ൻ​സ് ഓ​ൺ​ലൈ​ൻ മു​ഖേ​ന അ​യ​ക്കു​ന്ന സം​വി​ധാ​ന​വും ന​ട​പ്പാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile appHigh Courtfile case
News Summary - High Court for Hi-Tech; You can file a case through the mobile app
Next Story