ആഗോള അയ്യപ്പസംഗമത്തിന്റെ കണക്ക് നൽകിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്ക് നൽകാത്തതിൽ ഹൈകോടതിക്ക് അതൃപ്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത് കണക്കിലെടുത്ത് ഒരുമാസം സമയം അനുവദിച്ചു. അതിനുള്ളില്‍ കണക്ക് ലഭ്യമാക്കിയില്ലെങ്കില്‍ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഓഡിറ്റ് പൂര്‍ത്തിയാകാത്തതിനാലാണ് കാലതാമസം വന്നതെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കണക്ക് പൂര്‍ണമായും നൽകാത്തതിനാലാണ് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്നും അറിയിച്ചു. തുടർന്നാണ് ഈ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയത്.
സെപ്റ്റംബര്‍ 20നായിരുന്നു പമ്പയില്‍ ആഗോള അയ്യപ്പസംഗമം നടന്നത്. പരിപാടി പൂര്‍ത്തിയായി 45 ദിവസത്തിനകം കണക്ക് അറിയിക്കണമെന്ന് ഹൈകോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

