Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളി നടേശനെ...

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈകോടതി; എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

text_fields
bookmark_border
vellappally natesan
cancel

​കൊച്ചി: എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. കമ്പനി ആക്ട് പ്രകാരമാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്.

ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർചെയ്ത സംഘടനയാണ് എസ്.എൻ.ഡി.പി. വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പെടെയുള്ളവരാണ് ഡയറക്ടർമാർ. എന്നാൽ, ഇവരുടെ ഡിൻ അക്കൗണ്ടിന് (ഡയറക്ടേഴ്‌സ് ഐഡന്റിഫിക്കേഷൻ നമ്പർ) നിയമ സാധുതയില്ലെന്ന് ഹൈകോടതി കണ്ടെത്തി. തുടർന്നാണ് കമ്പനി ആക്ടിന്റെ 164(2) പ്രകാരം എല്ലാവരെയും അയോഗ്യരാക്കി ഉത്തരവിട്ടിത്.

തുടർച്ചയായ മൂന്നു വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി വീഴ്ചവരുത്തി. ഇത് കമ്പനി ആക്ടിന്റെ ലംഘനമാണ്. 2014 മുതൽ ഐജി രജിസ്‌ട്രേഷന് വാർഷിക അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് കൊടുത്തിട്ടില്ല. മൂന്നു വർഷം തുടർച്ചയായി സ്റ്റേറ്റ്‌മെന്റ് കൊടുത്തിട്ടില്ലെങ്കിൽ നടപടി എടുക്കാം. എന്നാൽ, എസ്എൻഡിപി യോഗം സർക്കാരിനെ സമീപിച്ച് ഫൈൻ അടച്ചതിനാൽ സർക്കാർ മാപ്പു നൽകി.

ഇതിനെതിരെ 2024ൽ പ്രഫ. എം.കെ. സാനുവും എസ്എൻഡിപി യോഗം സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനനും ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ കൊടുത്തതിലാണ് ഇപ്പോൾ വിധി വന്നത്. പകരം സംവിധാനമെന്ന നിലയിൽ എസ്എൻഡിപി യോഗത്തിനു ഡയറക്ടർമാരെ നിയമിക്കാൻ സർക്കാരിന് ഹൈകോടതി നിർദേശം നൽകി. വിധി വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് ​​വെള്ളാപ്പള്ളി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtSNDPVellappally Natesan
News Summary - High Court disqualifies Vellappally Natesan; Removed from SNDP Yogam General Secretary post
Next Story