Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് സുരക്ഷ; സത്യവാങ്മൂലമല്ല, വേണ്ടത് നടപടി: ഹൈകോടതി

text_fields
bookmark_border
റോഡ് സുരക്ഷ; സത്യവാങ്മൂലമല്ല, വേണ്ടത് നടപടി: ഹൈകോടതി
cancel

കൊച്ചി: റോഡ് സുരക്ഷ ഉറപ്പാക്കാൻ സത്യവാങ്മൂലമല്ല, നടപടികളാണ് വേണ്ടതെന്ന് ഹൈകോടതി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് വിവിധ വകുപ്പുകൾ സമയം തേടിയതിൽ അതൃപ്തിയറിയിച്ചാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. കൊച്ചിയിലടക്കം സ്വകാര്യ ബസുകൾ മറ്റു യാത്രികർക്ക് ഭീതി സൃഷ്ടിക്കുന്ന കാര്യം കോടതി ഓൺലൈനായി ഹാജരായ ഗതാഗത കമീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി. ജഡ്ജിമാരുടെ വാഹനങ്ങൾ പോലും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.

റോഡിൽ ആരും മരിക്കരുതെന്നാണ് ആഗ്രഹമെന്നും കോടതി വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വമേധയാ എടുത്ത ഹരജികളാണ് പരിഗണനയിലുള്ളത്. റോഡ് സുരക്ഷ വിവരങ്ങൾ ഏകോപിപ്പിക്കാൻ ജി.ഐ.എസ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതിനായി വിവിധ വകുപ്പുകളിൽനിന്ന് ഡേറ്റ ശേഖരിക്കാൻ പൊതുമരാമത്ത് വകുപ്പ് സമയം തേടുകയായിരുന്നു. പൊതുഗതാഗത സുരക്ഷക്കും സ്വകാര്യ ബസുകളുടെ മേൽനോട്ടത്തിനുമായി ‘കേരള ബസ്’ എന്ന പ്ലാറ്റ്ഫോം സജ്ജമാക്കുന്നുണ്ടെന്നും അറിയിച്ചു.

എന്നാൽ, കോടതി നിർദേശിച്ച കാര്യങ്ങൾ അധികൃതർ ഇനിയും പരിഗണിച്ചിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ബ്ലാക് സ്പോട്ടുകൾ രേഖപ്പെടുത്താനും ജനങ്ങൾക്ക് പരാതി നൽകാനുമെല്ലാം സാധിക്കുന്ന സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമായാൽ ഭൂരിഭാഗം പ്രശ്നങ്ങൾക്കും പരിഹാരമാകും. ഇതിനായി മുൻകൈയെടുക്കണമെന്ന് സർക്കാറിനായി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ മുഹമ്മദ് ഷായോട് കോടതി നിർദേശിച്ചു. തുടർന്ന് മൂന്നാഴ്ചക്കുശേഷം പരിഗണിക്കാനായി ഹരജി മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala High Court Urges Comprehensive Digital Platform for Road Safety
Next Story