Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് വ്യാപനം...

കോവിഡ് വ്യാപനം രൂക്ഷമാണ്​; എസ്​.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്​ മാറ്റി​െവക്കണമെന്ന്​​ ഹൈകോടതി

text_fields
bookmark_border
കോവിഡ് വ്യാപനം രൂക്ഷമാണ്​; എസ്​.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്​ മാറ്റി​െവക്കണമെന്ന്​​ ഹൈകോടതി
cancel

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച്​ ഈ മാസം 18 നകം ഉത്തരവിറക്കാൻ ജസ്​റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ചീഫ് സെക്രട്ടറിക്ക്​ നിർദേശം നൽകി.

22ന് ചേർത്തല എസ്.എൻ കോളജിൽ നടത്താനിരുന്ന വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലം വവ്വാക്കാട് സ്വദേശി ആർ. വിനോദ് കുമാർ ഉൾപ്പെടെ നാലുപേർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

തെരഞ്ഞെടുപ്പും​ പൊതുയോഗവും നടത്തുന്നത്​ രോഗവ്യാപനം തീവ്രമാക്കാനിടയാക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. 9586 പേർ ഒരു സ്​ഥലത്ത്​ സംഗമിക്കുന്ന പൊതുയോഗം സൂപ്പർ സ്​പ്രെഡറായി മാറുമെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇവ മാറ്റിവെക്കുന്നതിനെ എതിർക്കുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം അഭിഭാഷകൻ അറിയിച്ചു.

ഇതുകൂടി പരിഗണിച്ചാണ്​ കോടതി ഉത്തരവിട്ടത്​. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 22ന് യോഗവും തെരഞ്ഞെടുപ്പും നടത്താൻ സർക്കാർ നേര​േത്ത അനുമതി നൽകിയതിനെതിരെ ഹരജിക്കാർ ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിയില്ലാതിരുന്നതിനെത്തുടർന്നാണ്​ കോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndp​Covid 19
News Summary - High court directs SNDP to postpone polls
Next Story