Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാക്​ സഹോദരങ്ങൾക്ക്​...

പാക്​ സഹോദരങ്ങൾക്ക്​ മൂന്നു ദിവസത്തിനകം പൊലീസ് ക്ലിയറൻസ് നൽകണമെന്ന്​ ഹൈകോടതി

text_fields
bookmark_border
പാക്​ സഹോദരങ്ങൾക്ക്​ മൂന്നു ദിവസത്തിനകം പൊലീസ് ക്ലിയറൻസ് നൽകണമെന്ന്​ ഹൈകോടതി
cancel

കൊച്ചി: ചികിത്സക്ക്​ േകരളത്തിലെത്തിയ ശേഷം കേസിൽ കുടുക്കിയതിനെത്തുടർന്ന്​ മടക്കയാത്ര തടസ്സപ്പെട്ട രണ്ട്​ പാക്​ സഹോദരന്മാർക്ക്​ മൂന്നുദിവസത്തിനകം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈകോടതി. മതിയായ രേഖകളുമായി എത്തിയ ഇവർക്കെതിരെ വിദേശ നിയമപ്രകാരം തൃക്കാക്കര പൊലീസ്​ രജിസ്​റ്റർ ചെയ്ത കേസും ജസ്​റ്റിസ് കെ. ഹരിപാൽ റദ്ദാക്കി. ഹരജിക്കാർക്കെതിരെ കേസെടുത്തതിന്​ ന്യായീകരണമില്ലെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് വിദേശപൗരന്മാർ ഉൾപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കണമെന്നും ചൂണ്ടിക്കാട്ടി.

സിംഗിൾ എൻട്രി മെഡിക്കൽ വിസയിൽ 2021 ആഗസ്​റ്റ്​ 18ന് ഇന്ത്യയിലെത്തിയ ഇമ്രാൻ മുഹമ്മദ്, സഹോദരൻ അലി അസ്ഗർ എന്നിവ​െ​ര ചികിത്സക്കുശേഷം മടങ്ങിപ്പോകാനിരിക്കെ കേസിൽ കുടുക്കിയെന്നായിരുന്നു ഹരജിയിലെ ആരോപണം. എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇൻറർനാഷനലിൽ അഡ്മിറ്റായി ചികിത്സ തുടങ്ങിയ വിവരം എറണാകുളം സ്‌പെഷൽ ബ്രാഞ്ച് പൊലീസിൽ അറിയിക്കുകയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥിരമായി നിരീക്ഷണത്തിനെത്തുകയും ചെയ്തിരുന്നതാണ്. സെപ്​റ്റംബർ 19ന് ചികിത്സ അവസാനിച്ച വിവരവും അറിയിച്ചിട്ടുണ്ട്. പിറ്റേ ദിവസം ഷാർജ വഴി ലാഹോറിലേക്ക് മടങ്ങാൻ ചെന്നൈ എയർപോർട്ടിലെത്തിയെങ്കിലും പൊലീസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലെന്ന കാരണത്താൽ മടങ്ങിപ്പോകാൻ അനുവദിച്ചില്ല. തുടർന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്​ ആശുപത്രി അധികൃതർ മുഖേന അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ, നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിച്ചെന്നാരോപിച്ച് വിദേശനിയമ പ്രകാരം തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നെന്നാണ്​ ആരോപണം.

അന്വേഷണം പൂർത്തിയാക്കാതെ കേസിലെ തുടർ നടപടി അവസാനിപ്പിക്കാനാവില്ലെന്നായിരുന്നു സർക്കാറി​െൻറ വാദം. മതിയായ രേഖകളുമായാണ് ഹരജിക്കാർ ഇന്ത്യയിലെത്തിയതെന്നും ഇവർ എത്തിയ വിവരം പൊലീസിൽ അറിയിച്ചിരുന്നെന്നും കോടതി വിലയിരുത്തി. ഇവർ ചികിത്സക്കെത്തിയ വിവരം മറച്ചു​വെച്ചതായോ വിസ നിയമങ്ങൾ ലംഘിച്ചതായോ രാജ്യസുരക്ഷക്ക് ഭീഷണിയു​ണ്ടെന്നോ പൊലീസിന്​ പരാതിയില്ല. എന്നിട്ടും കേസെടുത്തത്​ എന്തിനെന്ന് വിശദീകരിക്കാൻ പൊലീസിന്​ കഴിഞ്ഞി​ല്ല. ഈ സാഹചര്യത്തിൽ കേസ്​ നിലനിൽക്കുന്നതല്ലെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി റദ്ദാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Court
News Summary - High Court directed the police to grant clearance to Pakistani brothers within three days
Next Story