ഷുഹൈബ് വധം: സി.ബി.ഐ വേണ്ടെന്ന് ഹൈകോടതി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കുടുംബം
text_fieldsകൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഋഷിേകശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ബെഞ്ചിെൻറ വിധി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാറിെൻറ അപ്പീലാണ് കോടതി പരിഗണിച്ചത്. പൊലീസ് അന്വേഷണത്തിലുള്ള ക്രിമിനൽ കേസ് സി.ബി.ഐക്കോ മറ്റ് ഏജൻസികൾക്കോ കൈമാറാനുള്ള ഹരജികളിൽ ജാഗ്രത കാട്ടണമെന്നും അസാധാരണ സാഹചര്യമോ നിലവിലെ അന്വേഷണത്തിൽ വീഴ്ചയോ കൃത്യമായി ബോധ്യപ്പെടണമെന്നുമുള്ള സുപ്രീംകോടതി നിർദേശം പാലിക്കാതെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ധൃതിപിടിച്ചുള്ള ഉത്തരവാണ് സിംഗിൾ ബെഞ്ചിേൻറതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
2010 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. ഷുഹൈബിെൻറ മാതാപിതാക്കളായ സി.പി. മുഹമ്മദും റസിയയും സമര്‍പ്പിച്ച ഹരജിയിലാണ് 2018 മാർച്ച് ഏഴിന് സിംഗിൾ ബെഞ്ച് അന്വേഷണം സി.ബി.ഐക്ക് വിട്ടത്്. ആരോപണ വിധേയരായവർക്ക് ഭരിക്കുന്ന പാർട്ടിയുമായി ബന്ധമുള്ള സാഹചര്യത്തിൽ സംസ്ഥാന പൊലീസിെൻറ അന്വേഷണം ഫലപ്രദമാകില്ലെന്ന ആശങ്കയിൽ കഴമ്പുണ്ടെന്നായിരുന്നു സിംഗിൾ ബെഞ്ചിെൻറ വിലയിരുത്തൽ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യു.എ.പി.എ) നിയമപ്രകാരം അന്വേഷിക്കണമെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, പ്രതികളുടെ ഉദ്ദേശ്യം ഭീകരാക്രമണമാണെന്ന് തെളിയിക്കാനാവുന്ന വസ്തുതകൾ കോടതിയുടെ മുന്നിലില്ലാതിരിക്കെ യു.എ.പി.എ കുറ്റം ചുമത്തണമെന്ന് നിർദേശിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ തന്നെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി എത്തിയത്. അതിനാൽ, നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വിലയിരുത്താനാവുന്ന വിധം പൂർണമായ രേഖകൾ സിംഗിൾ ബെഞ്ചിന് മുന്നിൽ ഉണ്ടായിരുന്നില്ല. ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാറിന് അവസരം നല്‍കുകയോ കേസ് ഡയറി പരിശോധിക്കുകയോ ചെയ്തിട്ടില്ല. ഉന്നത സി.പി.എം നേതാക്കളുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കുന്നുെവങ്കിലും തെളിവുകൾ ഹാജരാക്കിയിരുന്നില്ല. മാത്രമല്ല, ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നവരെ ഹരജിയിൽ കക്ഷിചേർക്കാത്തതിനാൽ അവരുടെ വിശദീകരണം കേട്ടിട്ടുമില്ല.
മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തയുടൻ ആയുധങ്ങൾ കണ്ടെടുത്തില്ലെന്നതാണ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന ആരോപണത്തിെൻറ അടിസ്ഥാനം. എന്നാൽ, സംഭവം നടന്ന് മൂന്നാഴ്ചക്കകം ആറ് പ്രതികളെ അറസ്റ്റ് ചെയ്ത് ആയുധങ്ങൾ കണ്ടെത്തിയ കാര്യം സിംഗിൾ ബെഞ്ച് കണക്കിലെടുത്തിട്ടില്ല. പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഒരുഘട്ടത്തിലും ഹരജിക്കാർ ഇതിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിട്ടില്ല. തുടരന്വേഷണ ആവശ്യവും ഉണ്ടായില്ല. ഇൗ നിഷ്ക്രിയ നിലപാട് അന്വേഷണം ശരിയായ ദിശയിലല്ലെന്ന ഹരജിക്കാരുടെ വാദത്തിെൻറ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നതാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊതു പണമുപയോഗിച്ച് സർക്കാർ നീതി അട്ടിമറിച്ചു - ഷുഹൈബിെൻറ പിതാവ്
കണ്ണൂർ: എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് തടയിട്ട സംസ്ഥാന സർക്കാർ പൊതുപണമുപയോഗിച്ച് നീതി അട്ടിമറിച്ചിരിക്കുകയാണെന്ന് പിതാവ് സി.പി. മുഹമ്മദ്. കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈകോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ കൈയിൽ ഭരണമുണ്ട്. സർക്കാർ ഖജനാവിലെ പണമുണ്ട്. സുപ്രീംകോടതിയിൽ നിന്നുവരെ വലിയ വക്കീലുമാരെ കൊണ്ടുവന്നു വാദിച്ച് ഞങ്ങളെ തോൽപിച്ചു. നിരാശയുണ്ട്, എങ്കിലും തളരില്ല. പിന്മാറാൻ ഒരുക്കവുമല്ല. സുപ്രീംകോടതിയെ സമീപിക്കും. അവിടെ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ട്. പൊലീസ് അന്വേഷണത്തിൽ വാടകക്കൊലയാളികളെ മാത്രമാണ് പിടികൂടിയത്. കൊല്ലാൻ കൽപിച്ചവരെ തൊട്ടിട്ടില്ല. എന്തിന് എെൻറ മകനെ കൊന്നുവെന്ന് ഇപ്പോഴും ഞങ്ങൾക്കറിയില്ല. അത് അറിയണം. അതിന് കൊല്ലിച്ചവരെ പിടികൂടണം. അതുവരെ പിന്നോട്ടില്ല.
ഷുഹൈബിനെ കൊന്നത് തങ്ങളല്ലെന്നാണ് സി.പി.എം ആദ്യം പറഞ്ഞത്. പിന്നീട് പാർട്ടി അന്വേഷണം നടത്തി നേതൃത്വത്തിന് പങ്കില്ലെന്ന് വിശദീകരിച്ചു. കൊലപാതകത്തിൽ പങ്കെടുത്ത ഏതാനും പ്രവർത്തകരെ പുറത്താക്കിയെന്ന് പറഞ്ഞു. എല്ലാം കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമായിരുന്നു. പുറത്താക്കിയെന്ന് പറയപ്പെടുന്നവർക്ക് എല്ലാ സഹായവും പാർട്ടി തന്നെ നൽകുന്നു. സി.ബി.ഐ വരാതിരിക്കാൻ സർക്കാർ ഖജനാവിൽനിന്ന് കോടികളെടുത്ത് വാദിക്കുന്നു. പിന്നെന്ത് നീതിയാണ് ഞങ്ങൾക്ക് കിട്ടുക. യഥാർഥ പ്രതികൾ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാെണന്നും ഷുഹൈബിെൻറ പിതാവ് പറഞ്ഞു.
ഷുഹൈബ് വധം: വിധിക്കെതിരെ അപ്പീല്‍ പോകും -രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈകോടതി ഡിവിഷന്‍ െബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിധിപകര്‍പ്പ് പരിശോധിച്ചശേഷം അപ്പീൽകാര്യം ഗൗരവമായി ആലോചിക്കും. ഷുഹൈബിെൻറ കുടുംബവും സുപ്രീംകോടതിയില്‍ പോകുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. കുടുംബത്തിന് എല്ലാ സഹായവും കോണ്‍ഗ്രസ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
നീതിക്കുവേണ്ടിയുള്ള നിലവിളിക്കേറ്റ തിരിച്ചടി -ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടേണ്ടതില്ലെന്ന ഹൈകോടതി ഡിവിഷന്‍ െബഞ്ചിെൻറ ഉത്തരവ് നീതിക്കുവേണ്ടിയുള്ള ഒരു പാവപ്പെട്ട പിതാവിെൻറ നിലവിളിക്കേറ്റ തിരിച്ചടിയാണെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇടതുസര്‍ക്കാര്‍ 56 ലക്ഷം രൂപ കൊടുത്തുവാങ്ങിയ വിധിയാണിത്. ഇതിനെതിരെ നിയമപോരാട്ടം നടത്താന്‍ ഷുഹൈബിെൻറ പിതാവിന് എല്ലാ പിന്തുണയും നൽകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
വിധി നിർഭാഗ്യകരം, നീതിനിഷേധം -സുധീരൻ
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന വിധി നിർഭാഗ്യകരവും തികഞ്ഞ നീതിനിഷേധവുമാണെന്ന് വി.എം. സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയകൊലപാതകങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന കേരളത്തിലെ സാഹചര്യം കൂടുതൽ വഷളാകുന്നതിന് വിധി ഇടവരുത്തും. മകനെ കൊലപ്പെടുത്തിയ ശക്തികളെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സി.ബി.ഐ അന്വേഷണം വേണമെന്ന ഷുഹൈബിെൻറ പിതാവിെൻറ ആവശ്യം ന്യായമാണ്. എന്നാൽ, കോടതിവിധി നീതിക്ക് വേണ്ടി നിലകൊള്ളുന്ന ആർക്കും ഉൾക്കൊള്ളാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഷുഹൈബ് വധം: സുപ്രീംകോടതിയെ സമീപിക്കും -കെ. സുധാകരൻ
ന്യൂഡൽഹി: ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണം വേണ്ടെന്ന ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് എം.പി കെ. സുധാകരൻ. ഷുഹൈബിന് നീതി ലഭിക്കാൻ ഏതറ്റം വരേയും പോകും. സി.ബി.െഎ അന്വേഷണത്തിന് വിടാമെന്ന് കണ്ണൂരിൽ നടന്ന സമാധാന യോഗത്തിൽ സർക്കാറിെൻറ പ്രതിനിധിയായി പെങ്കടുത്ത മന്ത്രി എ.കെ. ബാലൻ ഉറപ്പുനൽകിയതാണ്. ഇതു ലംഘിച്ചിരിക്കുകയാണ്.
സി.ബി.െഎ അന്വേഷണം വരാതിരിക്കാൻ ഗൂഢാലോചന നടന്നു. പൊലീസ് 100 ശതമാനം കൃത്യതേയാടെ അന്വേഷണം നടത്തി എന്നുപറയുന്ന സർക്കാർ സി.ബി.െഎ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ്. പൊതു ഖജനാവിൽനിന്നും 50 ലക്ഷം രൂപ നൽകിയാണ് ആർക്കും അറിയാത്ത അസം സ്വദേശിയായ വക്കീലിനെ കൊണ്ടുവന്ന് പ്രതികൾക്കു വേണ്ടി സർക്കാർ കേസ് വാദിച്ചത്. സാമ്പത്തിക വകുപ്പുപോലും അറിയാതെ മുഖ്യമന്ത്രി നേരിട്ട് പണം ചെലവഴിച്ച് കേസിൽ ഇടപെടുകയായിരുന്നുവെന്നും കെ. സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
