"ഒരാൾ കേസിൽ പ്രതി ചേർത്തതിനു പിന്നാലെ ആശുപത്രിയിൽ പോയി കിടക്കുന്നു, കേരളത്തിലിതെന്ത് അസംബന്ധമാണ് നടക്കുന്നത് ?"; എസ്.ഐ.ടിക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടിക്ക് ഹൈകോടതിയുടെ രൂക്ഷ വിമർനം. കേസിൽ പ്രതി ചേർത്ത ശങ്കര ദാസിന്‍റെ അറസ്റ്റ് വൈകുന്നതിലാണ് ജസ്റ്റിസ് ബദറുദ്ദീൻ വിമർശനം ഉന്നയിച്ചത്. രത്തെ എസ്.ഐ.ടിയുടെ അന്വേഷണം ഉന്നതരിലേക്കെത്തുന്നില്ലെന്നും മെല്ലെ പോക്കുണ്ടെന്നും കോടതി വിമർശിച്ചിരുന്നു.
പ്രതിചേർത്ത ഒരാൾ അന്നു മുതൽ ആശുപത്രിയിലാണെന്നും മകൻ എസ്.പി ആയതു കൊണ്ടeCd ആശുപത്രിയിൽ പോയതെന്നും ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്നുമാണ് ജസ്റ്റിസ് ചോദിച്ചത്. നിലവിൽ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് എസ്.ഐ.ടിയുടെ നടപടിക്കെതിരെ കോടതി വിമർശനം ഉയർത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ നടപടികളിൽ യോജിപ്പില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റായ പദ്മ കുമാറിനും കേസിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. പദ്മ കുമാർ, ഗോവർദ്ധൻ, മുരാരി ബാബു എന്നിവരുടെ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

