ആരെന്ത് വിചാരിച്ചാലും പറയാൻ ഉള്ളത് താൻ പറയുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
text_fieldsകൊച്ചി: തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ആരെന്ത് വിചാരിച്ചാലും പറയാൻ ഉള്ളത് താൻ പറയുമെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആരും രാജാവാണെന്ന് കരുതരുതെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് നിലപാട് വ്യക്തമാക്കിയത്.
ഹൈകോടതി അവർക്ക് തോന്നിയത് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപട് വ്യക്തമാക്കിയത്. ആരും രാജവല്ലെന്നും ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അടിമാലിയിലെ മറിയക്കുട്ടിക്ക് പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹൈകോടതി തോന്നുന്നത് പറയുമെന്നും അതിൽ നടപ്പാക്കാൻ കഴിയുന്നത് നടപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. മറിയക്കുട്ടിയുടെ കേസിൽ സർക്കാരിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈകോടതിയിൽ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
മറിയക്കുട്ടിയുടെ പെൻഷൻ ഹർജി രാഷ്രീയ പ്രേരിതമാണെന്ന് കോടതിയിലും പുറത്തും സർക്കാർ ആവർത്തിക്കുമ്പോഴാണ് മൂല്യങ്ങൾ മുൻനിർത്തിയാണ് താൻ മുന്നോട്ട് പോകുന്നതെന്നും ആരെന്ത് വിചാരിച്ചാലും തനിക്ക് പ്രശനമില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

