Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുനിയമനത്തില്‍...

ബന്ധുനിയമനത്തില്‍ കുടുങ്ങി ഷംസീറും; ഭാര്യയുടെ നിയമനം ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
shamseer.jpg
cancel

കൊച്ചി: എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസി. ​പ്രഫസറായി നിയമിച്ച നടപടി ഹൈ​കോടതി റദ്ദാക്കി. ഇൻറർവ്യൂവിൽ ഒന്നാം റാങ്ക്​ നേടിയ ഡോ. എം.പി. ബിന്ദുവിന്​ പകരം നിയമനം നൽകാനും സിംഗിൾബെഞ്ച്​ ഉത്തരവിട്ടു. സംവരണ ചട്ടവും മറ്റ്​​ മാനദണ്ഡങ്ങളും പാലിക്കാതെയാണ്​ നിയമനം നടന്നതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഉത്തരവ്​. സ്കൂൾ ഒാഫ് പെഡഗോഗിക്കൽ സയൻസിലെ അധ്യാപക നിയമനത്തിന്​ സർവകലാശാല നടത്തിയ വാക്ക് ഇൻ ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്ന്​ സി.പി.എം നേതാവും തലശ്ശേരി എം.എൽ.എയുമായ ഷംസീറി​​െൻറ ഭാര്യ പി.എം. ഷഹലയെ നിയമിച്ച നടപടി ചോദ്യം ചെയ്​ത്​ കണ്ണൂർ ചാവശ്ശേരി സ്വദേശി ബിന്ദുവാണ്​ കോടതിയെ സമീപിച്ചത്​.

ഹരജിക്കാരി 2015 -18 ൽ ഇവിടെ അസി.​ പ്രഫസറായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു. 2018ൽ പുതിയ നിയമനത്തിന്​ ജൂൺ 14ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തി. റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരിക്കാതിരുന്നതിനെ തുടർന്ന്​ ഡിപ്പാർട്​മ​െൻറിൽ അന്വേഷിച്ചപ്പോൾ തനിക്ക്​ ഒന്നും ഷഹലക്ക്​ രണ്ടും റാങ്ക്​​ കിട്ടിയതായാണ്​​ അറിയാൻ കഴിഞ്ഞത്​. തന്നെക്കാൾ അഞ്ചു മാർക്ക് കുറവാണ്​ ഷഹലയ്ക്ക് ലഭിച്ചതെന്നും അറിഞ്ഞതായി ഹരജിയിൽ പറയുന്നു. എന്നാൽ, തന്നെ മറികടന്ന്​ ജൂലായ് 19 ന് ഷഹലയ്ക്ക് നിയമനം നൽകുകയായിരുന്നു. സംവരണ ചട്ട പ്രകാരമാണ്​ ഷഹലയെ നിയമിച്ചതെന്നാണ്​ സർവകലാശാല നൽകിയ വിശദീകരണം. എന്നാൽ, കരാർ നിയമനങ്ങളിൽ സർവകലാശാല സാധാരണ സംവരണചട്ടം പാലിക്കാറില്ലെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഒരു തസ്​തികയിലേക്ക്​ മാത്രം കരാർ നിയമനം നടത്തു​േമ്പാൾ സംവരണാടിസ്​ഥാനത്തിൽ നിയമനം പാടില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇത്​ സംബന്ധിച്ച്​ സുപ്രീംകോടതി ഉത്തരവ്​ നിലവിലുണ്ട്​. അതിനാൽ, ഇൻറർവ്യൂ അടക്കമുള്ള പ്രക്രിയകളിൽ ആദ്യ റാങ്ക്​ ലഭിച്ചയാൾക്ക്​ വേണം നിയമനം നൽകാൻ. നിയമനത്തിന്​ പുറപ്പെടുവിച്ച വിജ്​ഞാപനത്തിലും സംവരണ തസ്​തികയാണെന്ന വിവരം പറയുന്നില്ലെന്നും ​ കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsWifeTeacher PostA.N.Shamseer
News Summary - high court cancels shamseer mla wife teacher post- kerala news
Next Story