Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈകോടതി

text_fields
bookmark_border
https://www.madhyamam.com/tags/sugathan
cancel

കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പാ കേസ് ചുമത്തിയത് റദ്ദാക്കി ഹൈകോടതി. സുഗതന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കരുതൽ തടങ്കലിൽവെക്കാൻ ഉത്തരവിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുഗതനെതി​രായ നടപടി.

എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. നിലവിൽ കാപ്പ തടവുകാരനായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് സുഗതൻ. ഉത്തരവ് റദ്ദാക്കിയതോടെ ജയിലിൽ നിന്ന് പുറത്തിറങ്ങാം.

തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. 2019 ആഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവമല്ലാത്ത വധശ്രമ കേസ്, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്ത കേസ്, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച കേസ്, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചതിന് മനഃപൂർവ്വമല്ലാത്ത വധശ്രമ കേസ്, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫിസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി രണ്ടിന് എം.എൽ.എ ആയിരുന്ന വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസ് എന്നിവയാണ് ആർ. സുഗതൻ പ്രതിയായ കേസുകൾ. ഈ കേസുകളിൽ എല്ലാം

പ്രതിയായിരിക്കെയാണ്, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതൻ ബി.ജെ.പി സ്ഥാനാർഥിയായി വാഴോട്ടുകോണം ഡിവിഷനിൽ മത്സരിച്ചു ജയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story