Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് ഡോക്ടറെ...

കോഴിക്കോട് ഡോക്ടറെ മർദിച്ച കേസിലെ പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
Kerala High Court
cancel

കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച കേസിലെ രണ്ട്​ പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. ജാമ്യം നൽകിയ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ്​ ചോദ്യം ചെയ്ത്​ കാർഡിയോളജിസ്റ്റ്​ ഡോ. പി.കെ. അശോകൻ നൽകിയ ഹരജിയിലാണ്​ നാലും അഞ്ചും പ്രതികളായ സൽമാനുൾ ഫാരിസ്, ടി. മുഹമ്മദ് റഷീദ് എന്നിവരുടെ ജാമ്യം റദ്ദാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്​ ഉത്തരവിട്ടത്​. ഇരുപ്രതികളും ഉടൻ കീഴടങ്ങണമെന്നും എല്ലാ കക്ഷികളെയും കേട്ടശേഷം സെഷൻസ്​ കോടതി ജാമ്യഹരജിയിൽ നിയമപരമായി തീരുമാന​മെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

പ്രസവത്തിനായി ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൽമാനുൽ ഫാരിസിന്റെ ഭാര്യയെ ശസ്ത്രക്രിയക്ക്​ വിധേയമാക്കിയിരുന്നു. മരിച്ച നിലയിലാണ്​ കുഞ്ഞിനെ പുറത്തെടുത്തതെന്നും ഇതേതുടർന്ന്​ സൽമാനും ബന്ധുക്കളും ഡോക്ടറെ ആക്രമിച്ചെന്നുമാണ്​ കേസ്​. മാർച്ച് നാലിനാണ് സംഭവമുണ്ടായത്. പ്രതികളുടെ മുൻകൂർ ജാമ്യഹരജി മാർച്ച് 17ന് അഡീ. സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് മാർച്ച് 20ന്​ ഇവർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കീഴടങ്ങി. കോടതി അന്നുതന്നെ ജാമ്യം അനുവദിക്കുകയായിരുന്നു.

ആരോപണത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്നും മുൻകൂർ ജാമ്യം തള്ളിയത്​ കണക്കിലെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ഡോ. ​അശോകൻ ഹൈകോടതിയെ സമീപിച്ചത്​. കുഞ്ഞുമരിച്ച സംഭവത്തിൽ പിതാവിന്റെ വികാരപ്രകടനമായി സംഭവത്തെ കാണണമെന്ന്​ പ്രതിഭാഗം വാദിച്ചെങ്കിലും ആരോപണത്തിന്റെ ഗൗരവമോ കേസിന്റെ വസ്തുതകളോ പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്ന് വിലയിരുത്തിയ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.

ചെറിയ പ്രകോപനങ്ങളിൽ പോലും ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുകയാണെന്നും രോഗിക്ക്​ എന്തെങ്കിലും സംഭവിച്ചാൽ ഡോക്ടർമാർ ഭീഷണി നേരിടുന്ന സാഹചര്യമാണ്​ നിലവിലുള്ളതെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഇവർക്കു നേരെയുള്ള ആക്രമണം ഗൗരവമായി കാണുമെന്ന് കോടതികളുടെ ഉത്തരവുകളുണ്ടായിട്ടും ആക്രമണം തുടരുന്നു. കോടതികൾ ഇത്തരം സംഭവങ്ങളെ ലാഘവത്തോടെ കണ്ടാൽ ആക്രമണങ്ങൾ ആവർത്തിക്കപ്പെടും. ഡോക്ടറുടെ പേടിച്ചരണ്ട മനസ്സും സർജന്റെ വിറയാർന്ന കൈകളും രോഗികളെ സംബന്ധിച്ച്​ നല്ല ലക്ഷണമല്ലെന്നും സിംഗിൾബെഞ്ച്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtdoctor attacked
News Summary - Kerala High Court canceled the bail of accused in the Kozhikode doctor beating case
Next Story