Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ: അ​ധി​കൃ​ത​ർ ഉ​റ​ക്ക​ത്തി​ലാ​ണോ​യെ​ന്ന്​ ​ഹൈ​കോ​ട​തി

text_fields
bookmark_border
സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ: അ​ധി​കൃ​ത​ർ ഉ​റ​ക്ക​ത്തി​ലാ​ണോ​യെ​ന്ന്​ ​ഹൈ​കോ​ട​തി
cancel

കൊ​ച്ചി: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​വാ​തെ അ​ധി​കൃ​ത​ർ ഉ​റ​ക്ക​ത്തി​ലാ​ണോ​യെ​ന്ന്​ ഹൈ​കോ​ട​തി. റോ​ഡി​ലി​പ്പോ​ൾ നി​യ​മ​വാ​ഴ്ച​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. സ്വ​കാ​ര്യ ബ​സ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ പൊ​ലീ​സി​നെ​യും കോ​ട​തി​യെ​യും നി​യ​മ​ത്തെ​യു​മൊ​ന്നും ഭ​യ​മി​ല്ല. ട്രാ​ഫി​ക് പൊ​ലീ​സി​ന്‍റെ പ​രാ​ജ​യ​മാ​ണി​ത്.

ക​ഴി​ഞ്ഞ ത​വ​ണ കോ​ട​തി ശ​ക്ത​മാ​യി നി​ർ​ദേ​ശം ന​ൽ​കി​യ​തി​നു ശേ​ഷ​വും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. സ​മ​യം പാ​ലി​ക്ക​ണ​മെ​ന്ന ന്യാ​യീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ എ​ന്ത്​ നി​യ​മം ലം​ഘ​ന​വും ന​ട​ത്താ​മെ​ന്നാ​യി. ഇ​ങ്ങി​നെ നി​യ​മം ലം​ഘി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ക​ടു​ത്ത നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നും ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലും ക​ണ്ണൂ​രി​ലും സ്വ​കാ​ര്യ ബ​സു​ക​ൾ മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തി അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - High Court asks whether authorities are asleep
Next Story