Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരം:...

മഞ്ചേശ്വരം: തെരഞ്ഞെടുപ്പ്​ കേസ്​ തുടരുന്നുണ്ടോയെന്ന്​ സുരേന്ദ്രനോട്​ ഹൈകോടതി

text_fields
bookmark_border
മഞ്ചേശ്വരം: തെരഞ്ഞെടുപ്പ്​ കേസ്​ തുടരുന്നുണ്ടോയെന്ന്​ സുരേന്ദ്രനോട്​ ഹൈകോടതി
cancel

കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ്​ ചോദ്യം ചെയ്​ത്​ സമർപ്പിച്ച ഹരജി തുടരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന്​ ഹൈകോടതി. തെരഞ്ഞെടുപ്പിൽ ക്രമക്കേട്​ ആരോപിച്ച് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ നൽകിയ ഹരജി പരിഗണിക്കവേയാണ്​ സിംഗിൾ ബെഞ്ച്​ ഇക്കാര്യം ആരാഞ്ഞത്​. ഇവിടെനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി മുസ്​ലിം ലീഗിലെ പി.ബി. അബ്​ദുൽ റസാഖ്​ മരണപ്പെട്ട പശ്ചാത്തലത്തിലാണ്​ കോടതി ഇക്കാര്യം ആരാഞ്ഞത്​.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് അബ്​ദുൽ റസാഖ്​ വിജയിച്ചത്​. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന്​ അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട്​ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ്​ സുരേന്ദ്രൻ കോടതിയെ സമീപിച്ചത്​. അബ്​ദുൽ റസാഖി​​​െൻറ തെരഞ്ഞെടുപ്പ്​ റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ്​ സുരേന്ദ്ര​​​െൻറ ഹരജിയിലെ ആവശ്യം.

ഹരജിക്കാരൻ സംശയമുന്നയിച്ച വോട്ടർമാരെ​ സമൻസയച്ച്​ വരുത്തിയുള്ള തെളിവെടുപ്പ്​ ഹരജിയുടെ ഭാഗമായി നടക്കുന്നുണ്ട്​. ഇതിനിടെയാണ്​ കഴിഞ്ഞദിവസം എം.എൽ.എ ആയ അബ്​ദുൽ റസാഖ്​ മരണപ്പെട്ടത്​. വ്യാഴാഴ്​ച കേസ്​ പരിഗണിക്കവേ ഇക്കാര്യം ഹരജിക്കാര​​​െൻറ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്നാണ്​ കേസ്​ തുടരു​ന്നുണ്ടോയെന്ന്​ കോടതി ചോദിച്ചത്​. ഇക്കാര്യം ദിവസങ്ങൾക്കകം അറിയിക്കാമെന്ന്​ ഹരജിക്കാരൻ കോടതിയെ അറിയിച്ചു.

മാത്രമല്ല, കേസിൽ കക്ഷിയായ അബ്​ദുൽ റസാഖി​​​െൻറ മരണവുമായി ബന്ധപ്പെട്ട വിവരം കോടതിയെ ഒൗദ്യോഗികമായി അറിയിക്കേണ്ടതുണ്ട്​. ഇതുസംബന്ധിച്ച്​ മെമ്മോ ഹാജരാക്കാൻ ഹരജിക്കാരോട്​ കോടതി നിർദേശിച്ചു. തുടർന്ന്​ ഹരജി വീണ്ടും ബുധനാഴ്​ച പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtk surendrankerala newsmalayalam newsManjeshwaram Election CasePB Abdul Razaq
News Summary - High Court Asked Whether to Continue Manjeshwaram Election Case - Kerala News
Next Story