Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികളെ...

പ്രവാസികളെ നാട്ടിലെത്തിക്കാൻ എംബസി ക്ഷേമനിധി വിനിയോഗിക്കൽ: ​ഹൈകോടതി വിശദീകരണം തേടി 

text_fields
bookmark_border
പ്രവാസികളെ നാട്ടിലെത്തിക്കാൻ എംബസി ക്ഷേമനിധി വിനിയോഗിക്കൽ: ​ഹൈകോടതി വിശദീകരണം തേടി 
cancel

കൊ​ച്ചി: എം​ബ​സി ക്ഷേ​മ​നി​ധി (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട്(​ഐ.​സി.​ഡ​ബ്ല്യു.​എ​ഫ്) വി​നി​യോ​ഗി​ച്ച്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക്​ മ​ട​ക്കി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. വെ​ള്ളി​യാ​ഴ്​​ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ്​ ജ​സ്​​റ്റി​സ്​ അ​നു ശി​വ​രാ​മ​​െൻറ നി​ർ​ദേ​ശം.

ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ഭ​ർ​ത്താ​ക്ക​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വ​ട​ക​ര പാ​ലോ​ളി​ത്താ​ഴ​യി​ൽ ജി​ഷ,  തി​രു​വ​ന​ന്ത​പു​രം മ​ട​വൂ​ർ പു​ലി​യൂ​ർ​ക്കോ​ണ​ത്ത് ഷീ​ബ, കോ​ഴി​ക്കോ​ട് ഒ​ഞ്ചി​യം പു​ലി​ക്കോ​ട്ട് കു​നി​യി​ൽ വീ​ട്ടി​ൽ മ​നീ​ഷ എ​ന്നി​വ​രും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ജോ​യ് കൈ​താ​ര​ത്തും ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. 

കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​വു​ക​യും നാ​ട്ടി​ൽ വ​രാ​ൻ വി​മാ​ന ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​രു​മാ​യ യു.​എ.​ഇ​യി​ലും സൗ​ദി അ​റേ​ബ്യ​യി​ലും ഖ​ത്ത​റി​ലു​മു​ള്ള ത​ങ്ങ​ളു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​രെ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ​ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളു​ടെ പ​ക്ക​ലു​ള്ള ക്ഷേ​മ​നി​ധി​ക​ളി​ലെ നൂ​റു​കോ​ടി​യി​ലേ​റെ രൂ​പ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി എ​ല്ലാ പാ​വ​പ്പെ​ട്ട ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും നാ​ട്ടി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ജോ​യ് കൈ​താ​ര​ത്തി​​െൻറ ആ​വ​ശ്യം.

അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വി​മാ​ന ടി​ക്ക​റ്റി​ന​ട​ക്കം​ വി​​നി​യോ​ഗി​ക്കാ​നാ​ണ്​ ഈ ​തു​ക. വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടി​ലെ​​ത്തി​ക്കേ​ണ്ട ബാ​ധ്യ​ത എം​ബ​സി​ക​ൾ നി​ർ​വ​ഹി​ക്കാ​ത്ത​ത്​ വി​വേ​ച​ന​പ​ര​വും സ്വേ​ച്ഛാ​പ​ര​വും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​യ ന​ട​പ​ടി​യാ​ണ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കു​പു​റ​മെ ദു​ബൈ കോ​ൺ​സ​ൽ ജ​ന​റ​ൽ, റി​യാ​ദ്, ദോ​ഹ അം​ബാ​സ​ഡ​ർ​മാ​ർ എ​ന്നി​വ​രെ എ​തി​ർ ക​ക്ഷി​ക​ളാ​ക്കി​യാ​ണ്​ ഹ​ര​ജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsExpatriates
News Summary - high court ask details about expatriates
Next Story