Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത കണ്ടക്ടർമാരുടെ...

വനിത കണ്ടക്ടർമാരുടെ മറ്റ്​ ജോലികൾ ഒഴിവാക്കിയത്​ ഹൈകോടതി ശരി​െവച്ചു

text_fields
bookmark_border
വനിത കണ്ടക്ടർമാരുടെ മറ്റ്​ ജോലികൾ ഒഴിവാക്കിയത്​ ഹൈകോടതി ശരി​െവച്ചു
cancel

കൊച്ചി: കെ.എസ്​.ആർ.ടി.സിയിൽ വനിത കണ്ടക്ടർമാർക്ക് അനുവദിച്ച മറ്റ്​ ജോലികൾ ഒഴിവാക്കിയതും ക്ലർക്ക് തസ്തികയിലുള്ളവരുടെ ഡ്യൂട്ടി സമയം മാറ്റിയതും ഹൈകോടതി ശരിവെച്ചു. ഇതുസംബന്ധിച്ച്​ മാനേജിങ്​​ ഡയറക്​ടറുടെ ഉത്തരവ്​ ചോദ്യം ചെയ്​ത ഹരജികൾ ഹൈകോടതി തള്ളി.

ജീവനക്കാരുടെ അദർ ഡ്യൂട്ടി ഒഴിവാക്കിയ എം.ഡിയുടെ ഉത്തരവ് ആശ്രിത നിയമനം വഴി സർവിസിൽ കയറിയ തങ്ങൾക്ക് ബാധകമല്ലെന്ന്​ ചൂണ്ടിക്കാട്ടി വനിത കണ്ടക്ടറായ ശരണ്യമോഹൻ ഉൾപ്പെടെയുള്ളവര​ും ഡ്യൂട്ടി സമയം മാറ്റിയത്​ ശരിയായ നടപടിയല്ലെന്ന്​ ആരോപിച്ച്​ ആർ.എസ്. അനിൽ അടക്കമുള്ളവരും നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​.

പൊതു ഉത്തരവ്​ എല്ലാവർക്കും ബാധകമാണെന്ന്​ കോടതി നിരീക്ഷിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയായിരുന്ന ക്ലർക്കുമാരുടെ ഡ്യൂട്ടി സമയം രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാക്കിയാണ്​ മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newstomin thachankarymalayalam news
News Summary - high court approves tomin thachankary decision- kerala news
Next Story