Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ബസുകൾക്ക്​...

സ്വകാര്യ ബസുകൾക്ക്​ ദീർഘദൂര പെർമിറ്റിന്​​​ ഹൈകോടതി അനുമതി

text_fields
bookmark_border
Kerala High Court
cancel

കൊ​ച്ചി: സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സി​ന്​ താ​ൽ​ക്കാ​ലി​ക​മാ​യി പെ​ർ​മി​റ്റ്​ പു​തു​ക്കി ന​ൽ​കാ​ൻ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി.

ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സ്​ സ​ർ​വി​സു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ പെ​ർ​മി​റ്റു​ള്ള ബ​സു​ട​മ​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സി​ന്​ സിം​ഗി​ൾ ബെ​ഞ്ച്​ നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​യി​ൽ, മു​മ്പ്​ പു​റ​പ്പെ​ടു​വി​ച്ച സ്​​റ്റേ ഉ​ത്ത​ര​വ്​ ഭേ​ദ​ഗ​തി ചെ​യ്​​താ​ണ്​​ ദീ​ർ​ഘ ദൂ​ര സ​ർ​വി​സി​ന്​ പെ​ർ​മി​റ്റു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ ഡി​വി​ഷ​ൻ ബെ​ഞ്ചും അ​നു​മ​തി ന​ൽ​കി​യ​ത്. മേ​യ്​ 23ന്​ ​ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക്​ 140 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ർ​വി​സ്​ ദൂ​രം അ​നു​വ​ദി​ക്കാ​ത്ത വി​ധം ഓ​ർ​ഡി​ന​റി ലി​മി​റ്റ​ഡ്​ സ്​​റ്റോ​പ്​ ആ​ക്കി 2020 ജൂ​ലൈ​യി​ൽ ഗ​താ​ഗ​ത വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്താ​ണ്​ നേ​ര​ത്തേ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ് നി​ല​നി​ർ​ത്താ​ൻ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​റ​ക്കു​ക​യും പി​ന്നീ​ട് അ​ത് അ​ന്തി​മ​മാ​ക്കി ഹ​ര​ജി തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തു.

പെ​ർ​മി​റ്റു​ള്ള സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക്​ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സ്​ ന​ട​ത്താ​നും പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി​ന​ൽ​കാ​നും നി​ർ​ദേ​ശി​ക്കു​ന്ന സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ 2022 ജ​നു​വ​രി 12നാ​ണ്​ ഉ​ണ്ടാ​യ​ത്. ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​​പ്പീ​ൽ ഹ​ര​ജി​യി​ൽ​ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ന്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഇ​ട​ക്കാ​ല സ്​​റ്റേ അ​നു​വ​ദി​ച്ചു. ഇതാണ്​​​ ഇ​പ്പോ​ൾ നീ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busprivate busksrtcHigh Court
News Summary - High Court approves long distance permit for private buses
Next Story