Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികളുടെ ബാഗുകളിലെ മൊബൈൽ ഫോണിനായി മിന്നൽ പരിശോധന; പ്രിൻസിപ്പലിന്​ ഹൈകോടതിയുടെ അഭിനന്ദനം

text_fields
bookmark_border
ഒരു വിദ്യാർഥിയുടെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളും വിഡിയോയും കണ്ടെത്തിയിരുന്നു
വിദ്യാർഥികളുടെ ബാഗുകളിലെ മൊബൈൽ ഫോണിനായി മിന്നൽ പരിശോധന; പ്രിൻസിപ്പലിന്​ ഹൈകോടതിയുടെ അഭിനന്ദനം
cancel

കൊച്ചി: വിദ്യാർഥികളുടെ ബാഗുകളിലെ മൊബൈൽ ഫോൺ കണ്ടെത്താൻ മിന്നൽ പരിശോധന നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്ത സ്കൂൾ പ്രിൻസിപ്പലിന്​ ഹൈകോടതിയുടെ അഭിനന്ദനം. കുട്ടികൾ സ്കൂളിൽ വരുന്നത്​ ഫോണുമായാണെന്ന സംശയത്തെ തുടർന്ന്​ നടത്തിയ പരിശോധനയിൽ ഒരു വിദ്യാർഥിയുടെ ബാഗിൽ നിന്ന്​ ലഭിച്ച മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളും വിഡിയോയും കണ്ടെത്തി.

സഹാധ്യാപകർ വിഷയം പൊലീസിൽ അറിയിക്കാൻ മടിച്ചെങ്കിലും പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പാലക്കാട്​ ടൗൺ പൊലീസ്​ 24കാരനെതിരെ കേസെടുത്തു. കൃത്യമായ രീതിയിൽ കാര്യങ്ങൾ നിർവഹിച്ച പാലക്കാട് എലപ്പുള്ളി സർക്കാർ സ്കൂൾ പ്രിൻസിപ്പൽ ​മാതൃകാപരമായ പ്രവൃത്തിയാണ്​ ചെയ്​തതെന്ന്​ വിലയിരുത്തിയാണ്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണൻ അഭിനന്ദിച്ചത്​.

യുവാവ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്​. ഹരജിക്കാരനെതിരെ ചാർജ്​ ചെയ്തിരിക്കുന്നത് അഞ്ച് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണെന്നത് കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - High Court appreciates principal for search for mobile phones in students' bags
Next Story