Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലിയേക്കരയിൽ...

പാലിയേക്കരയിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് ഹൈകോടതി; വ്യവസ്ഥകൾ ബാധകമാക്കുമെന്ന് സൂചന

text_fields
bookmark_border
പാലിയേക്കരയിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് ഹൈകോടതി; വ്യവസ്ഥകൾ ബാധകമാക്കുമെന്ന് സൂചന
cancel
Listen to this Article

കൊച്ചി: പാലിയേക്കരയിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിവ് പുനഃരാരംഭിക്കാമെന്ന് ഹൈകോടതി. ടോൾ പിരിവിൽ വ്യവസ്ഥകളുണ്ടാവും. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഹൈകോടതി ഉത്തരവിറക്കും. ഗതാഗതകുരുക്ക് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥകൾ കോടതി മുന്നോട്ട് വെക്കുമെന്നാണ് വിവരം.

റോഡുകളുടെ അറ്റകൂറ്റപ്പണികളും അടിപ്പാതകളുടെ നിർമാണവും ​ത്വരിതഗതിയിൽ നടപ്പിലാക്കാനുള്ള വ്യവസ്ഥകൾ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവും. ദേശീയപാതയിലെ ഗതാഗത തടസ്സം നേരിടുന്ന പ്രദേശങ്ങളിൽ പ്രശ്നപരിഹാരത്തിനായി സ്വീകരിച്ച നടപടികളെ കുറിച്ച് ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം മാത്രമേ ടോൾപിരിവിൽ അന്തിമ തീരുമാനമെടുക്കാനാവുവെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ചയെങ്കിലും ടോൾ പിരിവിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹൈ​കോ​ട​തി നി​ർ​ദേ​ശ ​പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച ജില്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലെ സമിതി ദേ​ശീ​യ​പാ​ത പ​രി​ശോ​ധി​ച്ച ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് വ്യക്തമല്ലെന്ന് പറഞ്ഞ ഹൈകോടതി ഇക്കാര്യത്തിൽ വ്യക്തയുള്ള റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് മുറുകിയതോടെ ആ​ഗ​സ്റ്റ്​ ആ​റി​നാണ്​ പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ്​ നി​ർ​ത്തി​വെ​ച്ച് കോടതി വിധി പുറപ്പെടുവിച്ചത്. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ജോ​സ​ഫ്​ ടാ​ജ​റ്റ്​ തു​ട​ങ്ങി​യ​വ​രു​ടെ ഹ​ര​ജി​ക​ളിലാണ് ടോ​ൾ പി​രി​വ്​ നി​ർ​ത്തി​വെ​പ്പി​ച്ച​ത്. തുടർന്ന് ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. സു​പ്രീം​കോ​ട​തി​യും ടോ​ൾ പി​രി​വ്​ നി​ർ​ത്തി​വെ​ച്ച​ത്​ ശ​രി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paliyekkara toll plazaNational Highway AuthorityKerala News
News Summary - High Court allows toll collection to resume in Paliyekkara from Monday
Next Story