Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഹൈകോടതി അനുമതി

text_fields
bookmark_border
കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഹൈകോടതി അനുമതി
cancel

കൊച്ചി: . ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സിനിമ പ്രദർശിപ്പിക്കാൻ ഹൈകോടതി അനുമതി. ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചാണ് അനുമതി നൽകിയത്. നേരത്തെ ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ഹൈ​കോ​ട​തി സിംഗിൾ ബെഞ്ച് 15 ദി​വ​സ​ത്തേ​ക്ക് ത​ട​ഞ്ഞിരുന്നു. ചി​ത്രം ​വെ​ള്ളി​യാ​ഴ്ച പ്ര​ദ​ർ​ശ​ന​ത്തി​ന്​ എ​ത്താ​നി​രി​ക്കു​മ്പോ​ഴാ​ണ്​ ജ​സ്​​റ്റി​സ്​ ബ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്. ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി ഫ്രാന്‍സിസുമാണ് കേരള സ്റ്റോറി 2 സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹരജി നല്‍കിയത്.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണോ സിനിമ നിർമിച്ചതെന്ന്‌ ഹെെക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം കേസ് പരി​ഗണിക്കവെ നിർമാതാക്കളോട് ചോദിച്ചിരുന്നു. മതേതരത്വത്തിന്റെ നാടാണ് കേരളം. സൗഹാർദപരമായാണ് ഇവിടെ എല്ലാവരും ജീവിക്കുന്നത്‌. അതിനാൽ ജനങ്ങളുടെ ആശങ്ക കാണാതിരിക്കാനാകില്ലെന്ന്‌ സിം​ഗിൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തെക്കുറിച്ചുള്ള തെറ്റായ പരാമർശങ്ങൾ ജനങ്ങളുടെ വികാരം വ്രണപ്പെടുത്താം. സമൂഹത്തിന്റെ പ്രതിച്ഛായയെയും ബാധിക്കും. അക്കാര്യം പരിഗണിച്ചിരുന്നോയെന്നും സെൻസർ ബോർഡിനോട് കോടതി ചോദിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - High Court allows screening of Kerala Story
Next Story