Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതം മാറി വീടുവിട്ട...

മതം മാറി വീടുവിട്ട പെൺകുട്ടിയെ ഹൈകോടതി മാതാപിതാക്കൾക്കൊപ്പം വിട്ടു

text_fields
bookmark_border
മതം മാറി വീടുവിട്ട പെൺകുട്ടിയെ ഹൈകോടതി മാതാപിതാക്കൾക്കൊപ്പം വിട്ടു
cancel

കൊച്ചി: സ്വന്തം ഇഷ്​ടപ്രകാരം ഇസ്​ലാം സ്വീകരിച്ച്​ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഹൈകോടതി മാതാപിതാക്കൾക്കൊപ്പം വിട്ടു. മതവിശ്വാസം പിന്തുടരാന്‍ സൗകര്യമൊരുക്കാമെന്ന വീട്ടുകാരുടെ ഉറപ്പ് പരിഗണിച്ചാണ് കാസർകോട്​ ഉദുമ കരിപ്പോടി കണിയാമ്പാടി സ്വദേശിനി ആതിര എന്ന ആയിശയെ രക്ഷിതാക്കൾക്കൊപ്പം കോടതി വിട്ടയച്ചത്​. പെണ്‍കുട്ടിയുടെ മാതാവ് ആശ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയാണ്​ കോടതി പരിഗണിച്ചത്​.​

ജൂ​ൈല 10നാണ് മതപഠനത്തിനായി ആതിര വീടുവിട്ടിറങ്ങിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൂ​ൈല 27ന് ആതിരയെ കണ്ണൂരിൽനിന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതി മറ്റാരു​െടയും പ്രേരണയുണ്ടായിട്ടില്ലെന്നും സ്വന്തം ഇഷ്​ടപ്രകാരം മതം മാറുകയായിരുന്നുവെന്നുമാണ്​ മൊഴി നൽകിയത്​. സ്വന്തം ഇഷ്​ടപ്രകാരം പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇൗ ആവശ്യം​ കോടതി അനുവദിച്ചതോടെ യുവതിയെ മഹിള മന്ദിരത്തിലേക്ക് മാറ്റി. ഇതിനിടെയാണ്​ ഹൈകോടതിയിൽ ഹേബിയസ് കോർപസ്​ ഹരജി നൽകിയത്​.

സ്വന്തം ഇഷ്​ടപ്രകാരമാണ് മതപഠനത്തിനായി വീടു വിട്ടിറങ്ങിയതെന്നും ഭീകരസംഘടനയായ ​െഎ.എസിൽ ചേർക്കാനായി നിർബന്ധിച്ച്​ മതം മാറ്റിച്ചതാണെന്ന ആരോപണം ശരിയല്ലെന്നും പെൺകുട്ടി ഹൈകോടതിയിൽ വ്യക്​തമാക്കി. മതപരമായ വിശ്വാസം തുടരാൻ അനുവദിച്ചാൽ വീട്ടിലേക്ക് മടങ്ങാൻ തയാറാണെന്നും വ്യക്​തമാക്കി. മാതാപിതാക്കൾ ഇതംഗീകരിച്ചതോടെ അവർക്കൊപ്പം മടങ്ങാൻ ആതിര തയാറായി. അതേസമയം തീവ്രവാദ സംഘടനകൾ പെൺകുട്ടിയെ സ്വാധീനിക്കാനിടയുണ്ടെന്ന്  പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിലെ ആരോപണവിധേയരുമായോ പൊലീസ്​ സംശയിക്കുന്നവരുമായോ പെൺകുട്ടി ബന്ധപ്പെടാനുള്ള അവസരമുണ്ടാവര​ുതെന്ന്​ തുടർന്ന്​ കോടതി വ്യക്​തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് രജിസ്​റ്റര്‍ചെയ്ത കേസിലെ അന്വേഷണവ​ും തുടരാം. ആവശ്യമെങ്കിൽ ​െപൺകുട്ടിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകാനും കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkannurkerala newsayishamalyalam newsconvertedKasaragod News
News Summary - High court allows Parents Kasargod Lady-Kerala news
Next Story