Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്ടുണ്ടായത്​...

കാസർകോട്ടുണ്ടായത്​ ആത്​മഹത്യയാണെന്ന മുൻധാര​ണ വേണ്ട, കൊലപാതകമാണോ എന്ന് അന്വേഷിക്കണം -ഹൈകോടതി

text_fields
bookmark_border
കാസർകോട്ടുണ്ടായത്​ ആത്​മഹത്യയാണെന്ന മുൻധാര​ണ വേണ്ട, കൊലപാതകമാണോ എന്ന് അന്വേഷിക്കണം -ഹൈകോടതി
cancel

കൊച്ചി: 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ കാണാതായാൽ അന്വേഷണമടക്കം നടപടികൾ ഉടൻ ഉണ്ടാകണമെന്ന്​ ഹൈകോടതി. ഇത്തരം സംഭവങ്ങളിൽ ആദ്യംതന്നെ പോക്​സോ കുറ്റം ചുമത്തിയില്ലെങ്കിലും അത്തരമൊരു സാധ്യത കണ്ടുള്ള അന്വേഷണമാണ്​ നടക്കേണ്ടത്​. കാസർകോട്ട്​​ 42കാരനോടൊപ്പം 15കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ മാതാവ്​ നൽകിയ ഹേബിയസ്​ കോർപസ്​ ഹരജി പരിഗണിക്കവേയാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ്​ എം.ബി. സ്​നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.

കാസർകോട്ടുണ്ടായത്​ ആത്​മഹത്യയാണെന്ന മുൻധാര​ണ വേണ്ടെന്നും കൊലപാതകമാണോ നടന്നതെന്ന്​ ​ കണ്ടെത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി​. കുട്ടിയെ കാണാതാകുന്നതിനും മരണത്തിനുമിടയിൽ എന്ത്​ സംഭവിച്ചുവെന്ന്​ വ്യക്തമാകാനുണ്ട്​.

പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച ദിവസംതന്നെ അന്വേഷണം തുടങ്ങിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എച്ച്.ഒ വിനോദ്കുമാർ വ്യക്തമാക്കി. കാണാതായ ദിവസംതന്നെ ഇരുവരും മരിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കേസ്​ ഡയറി​ പരിശോധിക്കുമ്പോൾ ചില കാര്യങ്ങളിൽ അവ്യക്തതയുണ്ടെങ്കിലും അന്വേഷണം മോശം രീതിയിലാ​ണെന്ന്​ പറയാനാവില്ലെന്ന്​ കോടതി നിരീക്ഷിച്ചു.

സംഭവം സംബന്ധിച്ച വാർത്തകൾ ഒറ്റ ദിവസംകൊണ്ട്​ തീരുമെങ്കിലും വീട്ടുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതാണ്​​. അന്വേഷണം ഉചിതമായിരുന്നില്ലെന്ന മാതാപിതാക്കളുടെ സംശയം ദൂരീകരിക്കേണ്ടതുണ്ട്. അതിനാൽ, പരാതി ലഭിച്ച ദിവസം മുതൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നത് സംബന്ധിച്ച പത്രിക സമർപ്പിക്കണമെന്ന്​ കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtstudent deathkasaragod
News Summary - High Court about Student and youth death in kasaragod
Next Story