Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.​എ​സ്.​സി ക്ര​മ​ക്കേ​ടു​ക​ൾ അ​ഭ്യ​സ്ത​വി​ദ്യ​രോ​ടു​ള്ള ദ്രോ​ഹം: ഹൈ​കോ​ട​തി

text_fields
bookmark_border
പി.​എ​സ്.​സി ക്ര​മ​ക്കേ​ടു​ക​ൾ അ​ഭ്യ​സ്ത​വി​ദ്യ​രോ​ടു​ള്ള ദ്രോ​ഹം: ഹൈ​കോ​ട​തി
cancel

കൊ​ച്ചി: പി.​എ​സ്.​സി​യി​ലേ​ക്ക് പോ​ലും അ​ഴി​മ​തി എ​ത്തി​യെ​ന്ന്​ ക​രു​തേ​ണ്ടി​വ​ന്നെ​ന്നും പി.​എ​സ്.​സി പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്ത്​ മ​ത്സ​ര പ​രീ​ക്ഷ​യെ നേ​രി​ടു​ന്ന അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ത​ല​മു​റ​യോ​ടു​ള്ള ദ്രോ​ഹ​മാ​ണെ​ന്നും ഹൈ​കോ​ട​തി. ആ​സൂ​ത്ര​ണ ബോ​ർ​ഡ് ചീ​ഫ് ത​സ്തി​ക​യി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ ​ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ പി.​എ​സ്.​സി ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി നി​രീ​ക്ഷ​ണം.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ ​ത​ങ്ങ​ൾ താ​ൽ​പ​ര്യ​ത്തി​ന​നു​സ​രി​ച്ചാ​ണ്​ മു​ൻ​കൂ​ർ അ​നു​മ​തി സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. പി.​എ​സ്.​സി​യി​ലേ​ക്ക് പോ​ലും അ​ഴി​മ​തി എ​ത്തി​യെ​ന്ന്​ ക​രു​തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഏ​ക പ്ര​തീ​ക്ഷ​യാ​യ പി.​എ​സ്.​സി​യെ സം​ര​ക്ഷി​ക്ക​ണം. പ്ര​തി​യെ​ന്ന നി​ല​യി​ല​ല്ല പി.​എ​സ്.​സി അം​ഗ​ങ്ങ​ളെ​യ​ട​ക്കം ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ക്കു​ന്ന​തെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ ആ​​രെ​ന്ന് ക​ണ്ടെ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ൾ അ​റി​യാ​വു​ന്ന​വ​ർ എ​ന്ന നി​ല​യി​ല​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ മു​ന്നി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നും വാ​ദ​ങ്ങ​ളു​ന്ന​യി​ക്കാ​നും സാ​ധി​ക്കും. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ ധാ​ർ​മി​ക​വും നി​യ​മ​പ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം ഹ​ര​ജി​ക്കാ​ർ​ക്കു​ണ്ട്. എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്കാ​ൻ റി​ട്ട് പെ​റ്റീ​ഷ​ൻ ന​ൽ​കാ​ൻ പി.​എ​സ്.​സി​ക്ക്​ ക​ഴി​​യു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ക്രി​മി​ന​ൽ എം.​സി ഹ​ര​ജി​യ​ല്ലേ​ ഇ​ക്കാ​ര്യ​ത്തി​ൽ ന​ൽ​കേ​ണ്ട​തെ​ന്നും ആ​രാ​ഞ്ഞു. തു​ട​ർ​ന്ന്​ മു​ൻ​കൂ​ർ അ​നു​മ​തി​യു​ടെ കാ​ര്യ​ത്തി​ലും ഹ​ര​ജി നി​ല​നി​ൽ​ക്കു​മോ​യെ​ന്ന​തി​ലും വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ സ​മ​യം അ​നു​വ​ദി​ച്ച കോ​ട​തി, ഹ​ര​ജി വീ​ണ്ടും ഈ ​മാ​സം 13ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - high court about psc scam
Next Story