പാലാരിവട്ടത്തേത് ‘പഞ്ചവടി പാലം’ പോലെയാണോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: പാലാരിവട്ടം മേല്‍പാലം ‘പഞ്ചവടി പാലം’ പോലെയാണോയെന്ന് ഹൈകോടതി. നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ക്കേസില്‍ കൂടുതല്‍ പേർ അറസ്റ്റിലാകുമെന്ന് വിജിലന്‍സ്. മേല്‍പാലം അഴിമതിക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യഹര ജി പരിഗണിക്കെവയാണ് ഹൈകോടതിയുടെ വാക്കാൽ പരാമർശവും വിജിലൻസിെൻറ വിശദീകരണവും.
ഒന്നാം പ്രതി സുമീത് ഗോയ ൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ (ആർ.ബി.ഡി.സി.കെ) അസി. ജനറൽ മാനേജറുമായ എം.ടി. തങ്കച്ചൻ, നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. അന്വേഷണ പുരോഗതിയടക്കം വിശദാംശങ്ങൾ നൽകാൻ നിർദേശിച്ച കോടതി ഹരജി ഈ മാസം 24ന് പരിഗണിക്കാൻ മാറ്റി.
അന്വേഷണം ഏതു ഘട്ടത്തിലെത്തിയെന്ന് കോടതി ആരാഞ്ഞു. പുരോഗമിക്കുകയാണെന്നും കൂടുതല്‍ പ്രതികൾ അറസ്റ്റിലാകുമെന്നും വിജിലന്‍സ് സ്‌പെഷല്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനായിരുന്നതിനാൽ സര്‍ക്കാറെടുത്ത തീരുമാനങ്ങളില്‍ ഒപ്പുവെക്കുക മാത്രമാണ് ചെയ്തതെന്ന ടി.ഒ. സൂരജിെൻറ വാദം പരിഗണിച്ച കോടതി എന്തിനാണ് പരസ്പരം കുറ്റപ്പെടുത്തുന്നതെന്ന് ചോദിച്ചു. ആരെയും കുറ്റപ്പെടുത്തുന്നതല്ലെന്നും നടപടിക്രമങ്ങൾ വിശദീകരിക്കുകയും സ്വന്തം നിലപാട് പറയുകയുമാണ് ചെയ്യുന്നതെന്നും സൂരജ് മറുപടി നല്‍കി.
അതേസമയം, കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഇവരുടെ പ്രവര്‍ത്തനംമൂലം പാലം പൂര്‍ണമായും പൊളിക്കേണ്ട അവസ്ഥയിലാണെന്നും വിജിലന്‍സ് വിശദീകരിച്ചു. പൊതുസുരക്ഷ അപകടത്തിലാക്കുന്ന നടപടിയാണ് പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിനാൽ ജയിലില്‍ തുടരേണ്ട കാര്യമില്ലെന്നായിരുന്നു പ്രതികളുടെ വാദം. താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചവരെ പ്രതിയാക്കിയിട്ടില്ലെന്നും സൂരജ് വാദിച്ചു. എന്നാൽ, പാലത്തിെൻറ നിലവിലെ സ്ഥിതി പരിശോധിച്ചാൽ നിർമാണ മേൽനോട്ടമേ ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
