Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ സൗകര്യം​ ഉറപ്പുവരുത്തണം –ഹൈകോടതി

text_fields
bookmark_border
അന്തർ സംസ്ഥാന തൊഴിലാളികൾക്ക്​ സൗകര്യം​ ഉറപ്പുവരുത്തണം –ഹൈകോടതി
cancel

കൊ​ച്ചി: ലോ​ക്ഡൗ​ണി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വും താ​മ​സ​വും ല​ഭി​ക്കു​ന്നു​ണ്ടെ ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. സം​സ്ഥാ​ന സ​ർ​ക്കാ​റു​ം മ​റ്റ് അ​ധി​കൃ​ത​രും ഇ​ത്​ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും സു​പ്രീം​കോ​ട​തി നി​​ർ​ദേ​ശ​വും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു.

പാ​യി​പ്പാ​ട്ടും പെ​രു​മ്പാ​വൂ​രി​ലും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മി​ക്ക​സ് ക്യൂ​റി ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ച ഹ​ര​ജി​യി​ലാ​ണ്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​.

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​ക്ക്​ സ​ർ​ക്കാ​ർ മി​ക​ച്ച ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ച്ച​തെ​ന്ന്​ അ​മി​ക്ക​സ് ക്യൂ​റി കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇ​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്നു​െ​ണ്ട​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നോ​ഡ​ൽ ഓ​ഫി​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വി​സ്​ അ​തോ​റി​റ്റി​യെ​ക്കൂ​ടി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്നു​ം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​റെ നോ​ഡ​ൽ ഓ​ഫി​സ​റാ​യി പ​രി​ഗ​ണി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി സ​ർ​ക്കാ​റി​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala news
News Summary - high court about migrant workers-kerala news
Next Story