Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ബാങ്ക്: വായ്​പകൾ...

കേരള ബാങ്ക്: വായ്​പകൾ എഴുതിത്തള്ളാൻ ഉദ്ദേശ്യമുണ്ടോയെന്ന്​ ഹൈകോടതി

text_fields
bookmark_border
കേരള ബാങ്ക്: വായ്​പകൾ എഴുതിത്തള്ളാൻ ഉദ്ദേശ്യമുണ്ടോയെന്ന്​ ഹൈകോടതി
cancel
കൊച്ചി: കേരള ബാങ്ക് രൂപവത്​കരണവുമായി ബന്ധപ്പെട്ട്​ സഹകരണ ബാങ്കുകളിലെ വായ്​പകളും ബാധ്യതകളും ഏറ്റെടുക്കാൻ സർ ക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന്​ ഹൈകോടതി. സഹകരണ ബാങ്കുകളുടെ ലയന നടപടികളുടെ കാര്യത്തിൽ സ്വീകരിച്ച നട പടികൾ അറിയിക്കാനും സെപ്​റ്റംബർ രണ്ടിനകം സത്യവാങ്മൂലം നൽകാനും ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.​ തൊടുപുഴ ആലക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ തോമസ് മാത്യു, കോഴിക്കോട് കുരുവട്ടൂർ സഹകരണ ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ എന്നിവർ നൽകിയ ഹരജിയിലാണ്​ ഇടക്കാല ഉത്തരവ്...

കഴിഞ്ഞ ദിവസം ഹരജി പരിഗണനക്കെത്തിയപ്പോൾ, കേരള ബാങ്ക്​ രൂപവത്​കരണത്തിനായി സഹകരണ ബാങ്കുകളുടെ ലയന നടപടികൾ പുരോഗമിക്കുന്നതായി അഡീ. അഡ്വക്കറ്റ്​ ജനറൽ അറിയിച്ചിരുന്നു. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള കക്ഷികളുമായി ചർച്ച നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, ബാങ്ക്​ രൂപവത്​കരണവുമായി ബന്ധപ്പെട്ട്​ സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിച്ചു.

അതേസമയം, ഇതി​​​​െൻറ മറവിൽ ചിലർക്ക്​ ജില്ല ബാങ്കുകൾ നൽകിയ വൻ വായ്പകളും മറ്റും എഴുതിത്തള്ളാനോ ഏറ്റെടുക്കാനോ സർക്കാർ നീക്കമുണ്ടെന്ന്​ ഹരജിക്കാരുടെ അഭിഭാഷകൻ ആരോപിച്ചു. തുടർന്നാണ്​ ഇക്കാര്യത്തിലും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടത്​. ഹരജി വീണ്ടും സെപ്​റ്റംബർ മൂന്നിന് പരിഗണിക്കാൻ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newskerala bankmalayalam news
News Summary - High court about Kerala bank-kerala news
Next Story