Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകമാൻഡ് അനാവശ്യ...

ഹൈകമാൻഡ് അനാവശ്യ ഇടപെടൽ നടത്തിയിട്ടില്ല; സ്ഥാനാർഥി നിർണയത്തെ കുറിച്ചുള്ള ചർച്ച അവസാനിപ്പിക്കണം -എ.കെ. ആന്‍റണി

text_fields
bookmark_border
ഹൈകമാൻഡ് അനാവശ്യ ഇടപെടൽ നടത്തിയിട്ടില്ല; സ്ഥാനാർഥി നിർണയത്തെ കുറിച്ചുള്ള ചർച്ച അവസാനിപ്പിക്കണം -എ.കെ. ആന്‍റണി
cancel

ന്യൂഡൽഹി: കോൺ​ഗ്രസിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി നടക്കുന്ന കലഹം ഒതുക്കാൻ കളത്തിലിറങ്ങി മുതിർന്ന നേതാവ്​ എ.കെ. ആൻറണി. നിയമസഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച്​ അന്തിമപട്ടിക വരുന്നതുവരെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം മൗനംപാലിച്ചെങ്കിലും മുതിർന്ന നേതാക്കൾത​െന്ന ആരോപണങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ്​ ഹൈകമാൻഡ്​ പ്രതിനിധിയെന്നനിലയിൽ ആൻറണിയു​െട ഇടപെടൽ.

സ്ഥാനാർഥി നിർണയത്തെ തുടർന്ന്​ പലർക്കും പരാതികളും പരിഭവവും ഉണ്ടെങ്കിലും ഭരണമാറ്റം സാധ്യമാക്കുന്ന വിധം ​യു.ഡി.എഫ്​ സ്ഥാനാർഥികളുടെ വിജയത്തിന്​ കോൺഗ്രസ്​ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന്​ ആൻറണി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സീറ്റുചർച്ചകൾ കഴിഞ്ഞു. തർക്കത്തി​െൻറ കാലവും കഴിഞ്ഞു. ഹൈകമാൻഡ്​ അംഗീകരിച്ചതാണ്​ സ്ഥാനാർഥിപ്പട്ടികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർഥിപ്പട്ടികയിൽ സ്​ത്രീകൾക്ക്​ അർഹമായ ഇടം ലഭിച്ചില്ലെന്ന പരാതി ന്യായമാണ്​. എല്ലാവശങ്ങളും പരിഗണിച്ച്​ പലതലത്തിൽ ചർച്ചചെയ്​താണ്​ പട്ടിക തയാറാക്കിയത്​. കോൺഗ്രസിൽ മാത്രമല്ല, മറ്റു പാർട്ടികളുടെ പട്ടികയിലും വനിത പ്രാതിനിധ്യം കുറവാണ്​. അത്​ ക്രമമായി മാറ്റിയെടുക്കാനാണ്​ കോൺഗ്രസി​െൻറ ​ശ്രമം. തലമുറമാറ്റത്തിലേക്ക്​ നയിക്കുന്നുവെന്നതാണ്​ ഇത്തവണ കോൺഗ്രസ്​ പട്ടികയുടെ മേന്മ.

ചില പരിഭവങ്ങളുള്ള കെ. സുധാകരനുമായി നേരത്തെ താൻ ദീർഘമായി സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി അധ്വാനിക്കുമെന്നു മാത്രമല്ല, കണ്ണൂരിൽനിന്ന്​ അഞ്ചു സീറ്റെങ്കിലും യു.ഡി.എഫിന്​ വേണ്ടി നേടിയെടുക്കുമെന്നുമാണ്​ സുധാകരൻ തന്നോട്​ പറഞ്ഞത്​. ആ വാക്കാണ്​ താൻ വിശ്വസിക്കുന്നത്​. കേരളത്തിൽ ഭരണം മാറിയേ തീരൂ. എൽ.ഡി.എഫി​​െൻറ ഭരണത്തിൽനിന്ന്​ ഏറ്റവും വേഗം മോചനമുണ്ടാകണമെന്ന്​ ജനം ആഗ്രഹിക്കുന്നു. ചെറിയ പരാതികളുടെ പേരിൽ യു.ഡി.എഫി​െൻറ സാധ്യതകൾ നഷ്​ടപ്പെടുത്തരുത്​. പരിഭവമുള്ളവരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകണം. സി.പി.എമ്മിലും ബി.ജെ.പിയിലും നടക്കുന്ന കലാപവുമായി തട്ടിച്ചു നോക്കിയാൽ കോൺഗ്രസ്​ എത്രയോ ഭേദം.

തദ്ദേശ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടേതടക്കം, പരമ്പരാഗത വോട്ടുകൾ മുഴുവനും കോൺഗ്രസിന്​ കിട്ടിയില്ല. കേരളത്തിൽ സമുദായ സൗഹാർദം ഉറപ്പാക്കാൻ യു.ഡി.എഫിനേ കഴിയൂ എന്ന്​ ഇന്ന്​ ജനങ്ങൾ തിരിച്ചറിയുന്നു. സി.പി.എം-ആർ.എസ്​.എസ്​ ഡീൽ കേരളത്തിൽ പുതിയ കാര്യമല്ല. ബി.ജെ.പിക്കെതിരെ നേമത്ത്​ ശക്തനായ സ്ഥാനാർഥിയെ നിർത്താനായി.

ധർമടത്ത്​ മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർഥി ഇല്ലെന്ന ആക്ഷേപം, സ്ഥാനാർഥിനിർണയം കഴിയു​േമ്പാൾ മാറുമെന്ന്​ ആൻറണി പറഞ്ഞു. യു.ഡി.എഫ് ജയിച്ചാൽ മുഖ്യമന്ത്രി ആരാണെന്ന ചോദ്യം ഇ​പ്പോൾ പ്രസക്തമല്ല. അത്​ കോൺഗ്രസിൽ നിന്നൊരാളായിരിക്ക​ുമെന്ന്​ ആൻറണി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ak antonyassembly election 2021
News Summary - High Command did not intervene unnecessarily;ak antony
Next Story