കെ. സുധാകരൻ: ഹൈകമാൻഡ് തീരുമാനം മുഴുവൻ കോൺഗ്രസുകാരും അംഗീകരിക്കും -ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കിയ കോൺഗ്രസ്െഹെകമാൻഡിന്റെ തീരുമാനം മുഴുവൻ കോൺഗ്രസുകാരും പൂർണമായും അംഗീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി. അതിൽ ഗ്രൂപ്പ് വിവേചനമില്ല.
ഏതെല്ലാം തരത്തിലാണ് കോൺഗ്രസിൽ മാറ്റം വേണ്ടതെന്ന് പുതിയ പ്രസിഡന്‍റ് വന്ന ശേഷം തീരുമാനിച്ച് അതുമായി മുന്നോട്ടുേപാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ശക്തിപ്പെടുക എന്നത് ഈ സംസ്ഥാനത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പൊതുവായ ആവശ്യമാണ്. ഇത് പൂർണമായും നിറവേറ്റാൻ കെ. സുധാകരന് കഴിയും എന്നാണ് പ്രതീക്ഷ. ആരും ഗ്രൂപ്പിന് അതീതരല്ല എന്ന കെ.സി. ജോസഫിന്‍റെ പ്രസതാവനയെ കുറിച്ച് പ്രതികരിക്കാൻ ഉമ്മൻചാണ്ടി വിസമ്മതിച്ചു.
മുമ്പും കോൺഗ്രസ് കേരളത്തിലും ദേശീയതലത്തിലും വൻ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ, ആ പരാജയത്തെ അതിജീവിച്ച് പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിട്ടുണ്ട്. അത്കൊണ്ട് ഇത്തവണത്തെ പരാജയത്തിൽ ഒരുകോൺഗ്രസുകാരനും നിരാശനല്ല. -ഉമ്മൻ ചാണ്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.