കരിപ്പൂർ: കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഉയർന്ന നിരക്ക് പ്രഖ്യാപിച്ച് വിമാനകമ്പനി. യു.എ.ഇയിലേക്ക് പ്രഖ്യാപിച്ച റീപാട്രിയേഷൻ വിമാനത്തിനാണ് ഫ്ലൈ ദുബൈ കരിപ്പൂരിലേക്ക് ഏറ്റവും ഉയർന്ന നിരക്ക് പ്രഖ്യാപിച്ചത്.
പുതുതായി തുടങ്ങിയ കണ്ണൂരിനെക്കാൾ ഉയർന്ന നിരക്കാണ് കരിപ്പൂരിൽ. കൊച്ചി- 12,548, തിരുവനന്തപുരം-13,192, കണ്ണൂർ- 17,328 എന്നിങ്ങനെയാണ് കമ്പനി മറ്റ് വിമാനത്താവളങ്ങളിലെ നിരക്ക്.
കരിപ്പൂരിൽനിന്ന് 18,958 രൂപ നൽകണം. െകാച്ചിയിലുള്ളതിനെക്കാൾ 34 ശതമാനം അധികം നിരക്കാണ് കരിപ്പൂരിൽനിന്ന് ഇൗടാക്കുന്നത്.