Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിയിലുള്ള...

കെ.എസ്.ആർ.ടി.സിയിലുള്ള വിശ്വാസം നഷ്​ടപ്പെട്ടു -ഹൈകോടതി

text_fields
bookmark_border
കെ.എസ്.ആർ.ടി.സിയിലുള്ള വിശ്വാസം നഷ്​ടപ്പെട്ടു -ഹൈകോടതി
cancel

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽനിന്ന് പിരിച്ചുവിട്ട എം പാനലുകാരുടെ സ്ഥാനത്ത്​ പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച് ച ഉദ്യോഗാർഥികൾക്ക്​ രണ്ട് ദിവസത്തിനകം നിയമന ഉത്തരവ്​ നൽകണമെന്ന്​ ഹൈകോടതി. സർവിസ് തടസ്സപ്പെടാതിരിക്കാൻ പുത ിയ ആളുകളോട്​ എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ നിർദേശിക്കണം. കോടതിക്ക് കെ.എസ്.ആർ.ടി.സിയിലുള്ള വിശ്വാസം നഷ്​ട പ്പെട്ടെന്നും ഇത്രയും നാൾ ഇവർ ഭരണഘടനയോട് കാണിച്ചത് തട്ടിപ്പാണെന്നും ജസ്​റ്റിസ്​ വി. ചിദംബരേഷ്​, ജസ്​റ്റിസ്​ ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വാക്കാൽ നിരീക്ഷിച്ചു. എം പാനലുകാരെ ഒഴിവാക്കി പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയവരെ നിയമിക്കണ​െമന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി ആൻറണി സ്​​റ്റെജോ ഉൾപ്പെടെ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. വ്യാഴാഴ്​ച വീണ്ടും പരിഗണിക്കാൻ ഹരജി മാറ്റി.

4071 എം പാനൽ കണ്ടക്ടർമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയെന്നും ചൊവ്വാഴ്​ച മുതൽ എം പാനൽ കണ്ടക്ടർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നില്ലെന്നും വ്യക്തമാക്കി കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകിയിരുന്നു. ഒാരോ യൂനിറ്റിലും ജോലി ചെയ്യുന്നവരുടെ സേവനം അവസാനിപ്പിച്ചുകൊണ്ട്​ ഒരു ജനറൽ മെമ്മോറാണ്ടം 93 യൂനിറ്റിൽ പുറപ്പെടുവിച്ചു. ചൊവ്വാഴ്​ച മുതൽ ഒരുയൂനിറ്റിലും എം പാനൽ കണ്ടക്​ടർമാർ ജോലിക്കാരായി നിലവിലില്ല.

സീനിയോറിറ്റിയും ലഭ്യമായ വിവരങ്ങളും അടിസ്ഥാനമാക്കി 240 ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് അയച്ചു. മറ്റുള്ളവർക്കും ഉടൻ അയക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തികപ്രതിസന്ധി നിമിത്തം പുതിയ നിയമനങ്ങൾക്ക് സാഹചര്യമില്ലെങ്കിലും ഹൈകോടതിയുടെ ഉത്തരവ് നടപ്പാക്കുകയാണെന്നും കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ കോടതിയെ നേരിട്ട്​ ബോധ്യപ്പെടുത്തി.

എം പാനലുകാരെ ഒഴിവാക്കിയത് കെ.എസ്.ആർ.ടി.സി ബസ് സർവിസിനെ ബാധിച്ചെന്നും പുതിയ ആളുകൾ വരുന്നതുവരെ സർവിസുകൾ തടസ്സമില്ലാതെ നടത്താനുള്ള നടപടിക്ക്​ അനുവദിക്കണമെന്നുമുള്ള അഡ്വക്കറ്റ് ജനറലി​​​െൻറ ആവശ്യം കോടതി അനുവദിച്ചില്ല. പുതിയ ആളുകൾക്ക്​ പരിശീലനത്തിന് സമയം വേണ്ടിവരുമെന്ന് എ.ജി ചൂണ്ടിക്കാട്ടിയെങ്കിലും ഇത്​ ഡ്രൈവിങ്​ അല്ലെന്നും പണം വാങ്ങി ടിക്കറ്റ് നൽകുന്ന ജോലിയായതിനാൽ രണ്ടുദിവസംകൊണ്ട് പഠിക്കുമെന്നുമായിരുന്നു കോടതിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshigcourtmalayalam news
News Summary - Higcourt Slams KSRTC-Kerala News
Next Story