Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതികൾ...

യുവതികൾ തിരുമുറ്റത്തെത്തിയത്​ അകമ്പടിയോടെയെന്ന്​ ശബരിമല നിരീക്ഷണസമിതി

text_fields
bookmark_border
യുവതികൾ തിരുമുറ്റത്തെത്തിയത്​ അകമ്പടിയോടെയെന്ന്​ ശബരിമല നിരീക്ഷണസമിതി
cancel

കൊച്ചി: ഇൗ മാസം രണ്ടിന് ശബരിമലയിൽ ദർശനം നടത്തിയ രണ്ട്​ യുവതികൾ വി.ഐ.പി ഗേറ്റിലൂടെ തിരുമുറ്റത്തെത്തിയത്​ എങ് ങനെയെന്ന്​ വ്യക്തമല്ലെന്ന്​ വെളിപ്പെടുത്തി ​ൈഹകോടതിയിൽ ശബരിമല നിരീക്ഷണസമിതിയുടെ റിപ്പോർട്ട്​. വി.ഐ.പികൾക ്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും മാത്രം പ്രവേശനമുള്ള പൊലീസ് കാവലുള്ള സ്​റ്റാഫ്​ ഗേറ്റിലൂടെ അജ്ഞാതരായ അഞ്ച ുപേരുടെ അകമ്പടിയോടെയാണ്​ ഇവർ തിരുമുറ്റത്ത്​ എത്തിയത്​. സ്​റ്റാഫ്​ ഗേറ്റിനുമുന്നിലെ പൊലീസുകാരനോട്​ രണ്ട്​ പുരുഷന്മാർ സംസാരിച്ച്​ പിൻവാങ്ങിയതിനുശേഷമാണ്​ യുവതികൾ

ഇതിലൂടെ കടന്നത്​. സന്നിധാനത്തെ കൊടിമരത്തിനുപിന ്നിലെ വാതിൽ കടന്നാണ് യുവതികൾ ശ്രീകോവിലിന്​ മുന്നിലെത്തിയത്. വി.​െഎ.പി ഗേറ്റിലൂടെയും കൊടിമരത്തിന്​ പിന്നിലെ വാതിലിലൂടെയും സാധാരണഭക്തർക്ക്​ പ്രവേശനം അനുവദിക്കാറില്ലാത്തതാണെന്നും ജസ്​റ്റിസ്​ പി.ആർ. രാമൻ, ജസ്​റ്റിസ്​ എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരടങ്ങുന്ന നിരീക്ഷണസമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ പാസ് നൽകേണ്ടെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ എസ്.പിയോട്​ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡി.ജി.പിയുടെ നിർദേശപ്രകാരം പന്തളത്ത് ഡ്യൂട്ടിയിലാണെന്ന മറുപടിയാണ്​ ലഭിച്ചത്​. നേരിട്ട്​ കാണാനാവാതെവന്നതോടെ പ്രതിഷേധത്തി​​​​​െൻറ പേരിൽ പാസ് നിഷേധിക്കരുതെന്ന് എസ്​.പിക്ക്​ നിർദേശം നൽകി. സന്നിധാനത്ത് അഗ്​നിരക്ഷ യന്ത്രത്തി​​​െൻറ പൈപ്പുകൾ മാറ്റുകയും ശബരിമലയിൽ ഫയർ ഒാഡിറ്റ് നടത്തുകയും ചെയ്യുന്ന കാര്യത്തിൽ സമിതിയിലുള്ള ഫയർ ഫോഴ്സ് ഡി.ജി.പി ഉറപ്പുനൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

പമ്പയിൽ 100 ബയോടോയ്​​ലറ്റ്​ സ്ഥാപിക്കണമെന്ന നിർദേശം ജില്ല ഭരണകൂടം പാലിച്ചിട്ടില്ല. നിലക്കലിൽ വിദഗ്ധരുടെ സഹായത്തോടെ പാർക്കിങ്​ ലേ ഒൗട്ട് തയാറാക്കിയാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും. ഇക്കാര്യം ശബരിമല ഉന്നതാധികാര സമിതിയുടെ യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്​. ശബരിമലയിൽ കൊപ്ര ഉണക്കുന്നതിന് സൾഫർ ഉപയോഗിക്കുന്നത് പുക മലിനീകരണമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇതിന്​ വൈദ്യുതിയോ സൗരോർജമോ ഉപയോഗിക്കാൻ ശിപാർശ ചെയ്​തിട്ടുണ്ട്​. തേങ്ങ ലേലത്തിൽ നൽകുമ്പോൾ ഇക്കാര്യം വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. പാണ്ടിത്താവളം-മാളികപ്പുറം പാതയിലെ പഴയ വിരിഷെഡുകൾ അടുത്ത സീസണിനുമുമ്പ് പുതുക്കിപ്പണിയണമെന്നും നിർദേശിച്ചിട്ടുണ്ട്​.

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ബുധനാഴ്​ച പരിഗണനക്ക് എത്തേണ്ടിയിരുന്നെങ്കിലും അഡ്വക്കറ്റ് ജനറലി​​​െൻറ അസൗകര്യംമൂലം അടുത്ത വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrySabarimala NewsHigcourt Committe
News Summary - Higcourt Committe on Sabarimala Women Entry-Kerala News
Next Story