Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയിനിയെ റൂമിൽ ഒളിപ്പിച്ച സംഭവം: മനുഷ്യാവകാശ കമീഷന്‍ അന്വേഷണം തുടങ്ങി

text_fields
bookmark_border
പ്രണയിനിയെ റൂമിൽ ഒളിപ്പിച്ച സംഭവം: മനുഷ്യാവകാശ കമീഷന്‍ അന്വേഷണം തുടങ്ങി
cancel

നെന്മാറ (പാലക്കാട്​): അയിലൂർ കാരക്കാട്ടുപറമ്പിലെ വിട്ടീല്‍ യുവാവിനൊപ്പം യുവതി 11 വര്‍ഷം രഹസ്യമായി കഴിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ അന്വേഷണം തുടങ്ങി. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന്​ പരിശോധിക്കാനായാണ് കമീഷൻ ജുഡീഷ്യല്‍ അംഗം ബൈജുനാഥി​െൻറ ആവശ്യപ്രകാരം അന്വേഷണം തുടങ്ങിയത്.

കമീഷൻ അന്വേഷണ വിഭാഗം എസ്.പി. ദേവമനോഹർ നെന്മാറയിലും അയിലൂര്‍ കാരക്കാട്ടുപറമ്പിലുമെത്തി അന്വേഷണം നടത്തി. നെന്മാറ ടി.ബിയിലേക്ക്​ വിളിച്ചുവരുത്തി ദമ്പതികളുടെ മൊഴിയെടുത്ത അദ്ദേഹം റഹ്‌മാ​െൻറയും സജിതയുടെയും വീട്ടിലെത്തിയും മൊഴിയെടുത്തു.

എസ്.പിയെ കൂടാതെ ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, നെന്മാറ സി.ഐ എ. ദീപകുമാര്‍ എന്നിവരുമുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hiding lover in room: Human Rights Commission begins investigation
Next Story