Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുളിദൃശ്യം പകർത്തി; ​​ഹോട്ടൽ അടിച്ചു തകര്‍ത്തു

text_fields
bookmark_border
കുളിദൃശ്യം പകർത്തി; ​​ഹോട്ടൽ അടിച്ചു തകര്‍ത്തു
cancel

വടകര: പുതിയ ബസ്​സ്​റ്റാൻഡിനടുത്ത ഹോട്ടലിൽ മുറിയെടുത്ത കുടുംബത്തിലെ യുവതികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ജീവ നക്കാരൻ പകർത്തി. യുവതിയുടെ കൂടെയുണ്ടായിരുന്നവർ ജീവനക്കാരനെ പിടികൂടി പൊലീസിലേൽപിച്ചു. സംഭവമറിഞ്ഞെത്തിയ നാട ്ടുകാർ ഹോട്ടൽ​ അടിച്ചുതകർത്തു.

തിരുവനന്തപുരത്തുനിന്നെത്തിയ കുടുംബമാണ്​ ഹോട്ടലിൽ മുറിയെടുത്തിരുന്നത ്​. കുളിമുറിയുടെ വ​െൻറിലേറ്ററിനരികെനിന്ന്​ ശനിയാഴ്ച രാത്രി 11ഓടെ ജീവനക്കാരൻ വയനാട് സ്വദേശി സജേഷ് കുമാറിനെ (21) ഇവരോടൊപ്പമുള്ളവര്‍ പിടികൂടുകയായിരുന്നു. ജീവനക്കാര​​െൻറ മൊബൈല്‍ പിടിച്ചുവാങ്ങിയ ശേഷമാണ്​ വിവരം വടകര പൊലീസിനെ അറിയിച്ചത്​. പരാതിയില്ലാത്തതിനാല്‍ പൊതുശല്യം ഉണ്ടാക്കിയതിനു​ മാത്രമാണ്​ സജേഷി‍െനതിരെ കേസെടുത്തത്​.

നിലവിലെ താമസക്കാര്‍ ഒഴിഞ്ഞാല്‍ വ​െൻറിലേറ്റര്‍ സംവിധാനം സുരക്ഷിതമാക്കിയശേഷം മാത്രമേ ഹോട്ടൽ പ്രവർത്തിക്കാവൂവെന്ന് ഉടമക്ക്​ പൊലീസ് നിർദേശം നൽകി. ഇതു സംബന്ധിച്ച് നഗരസഭക്ക്​ റിപ്പോർട്ട് നല്‍കുമെന്ന്​ പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബി.ജെ.പി എന്നീ സംഘടനകള്‍ ലോഡ്ജിലേക്ക് മാര്‍ച്ച് നടത്തി. ലോഡ്ജിന് പൊലീസ് കാവലും ഏര്‍പ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - hidden camera bathroom
Next Story