Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഷമ്മി തന്നെയാടാ ഹീറോ...'; തരൂരിനെ വാഴ്ത്തി ഹൈബി ഈഡൻ

text_fields
bookmark_border
ഷമ്മി തന്നെയാടാ ഹീറോ...; തരൂരിനെ വാഴ്ത്തി ഹൈബി ഈഡൻ
cancel

കൊച്ചി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശശി തരൂരിനെ പരോക്ഷമായി വാഴ്ത്തി ഹൈബി ഈഡൻ എം.പി. 'ഷമ്മി തന്നെയാടാ ഹീറോ' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് താഴെ പിന്തുണയുമായി നിരവധി പേരാണ് പ്രതികരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തി​ന്റെ ഫോട്ടോ ഹൈബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ശശി തരൂരിന് ലഭിച്ച വോട്ട് ഒട്ടും ചെറുതല്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥനും പ്രതികരിച്ചിരുന്നു. ''ഡോക്ടർ ശശി തരൂരിന് ലഭിച്ച 1072 വോട്ട് ഒട്ടും ചെറുതല്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട്, പാർട്ടിക്കുള്ളിൽ പുതിയ ആശയങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ട് സധൈര്യം അദ്ദേഹം മുന്നോട്ട്പോയി എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങൾ സാധാരണ കോൺഗ്രസ്‌ പ്രവർത്തകരെയും കോൺഗ്രസ് അനുകൂലികളെയും ഉത്തേജിപ്പിക്കുകയും ചെയ്തു. അതിനാൽ ഈ വോട്ടിന് അതിന്റെ പതിന്മടങ്ങ് മൂല്യമുണ്ട്''. എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 7897 വോട്ട് നേടിയാണ് ഖാർഗെ വിജയിച്ചത്. 1072 വോട്ടാണ് തരൂർ നേടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hibi Eden supports Tharoor
Next Story