Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എൽ.ഡി.എഫ്​...

'എൽ.ഡി.എഫ്​ പരസ്യത്തിലെ പാറു അമ്മക്ക്​ യഥാർഥ ജീവിതത്തിൽ റേഷനില്ല, വോട്ട്​ യു.ഡി.എഫിന്'​; ​വിഡിയോ പങ്കുവെച്ച്​ ഹൈബി ഈഡൻ VIDEO

text_fields
bookmark_border
paru amma
cancel

കൊച്ചി: എൽ.ഡി.എഫ്​ സർക്കാറിന്‍റെ പ്രചാരണത്തിനായി കേരളമൊന്നാകെ ഒരുക്കിയ ​കൂറ്റൻ കട്ടൗട്ടുകളിൽ പാറു അമ്മ ചിരിച്ചിരിക്കുകയാണ്​. റേഷൻ കാർഡും ഭക്ഷ്യകിറ്റും കൈയ്യിലേന്തി നിൽക്കുന്ന പാറു അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലാണ്​.

എന്നാൽ കള​മശ്ശേരിയിലെ പാറു അമ്മയുടെ യഥാർഥ ജീവിതം പുഞ്ചിരി നിറഞ്ഞതല്ലെന്ന്​ ചൂണ്ടിക്കാട്ടി കോൺഗ്രസ്​ നേതാവ്​ ഹൈബി ഈഡൻ എം.പി പങ്കുവെച്ച വിഡിയോ ​ചർച്ചയാകുന്നു.

തനിക്ക്​ റേഷൻ കടക്കാരൻ സാധനങ്ങൾ നൽകുന്നില്ലെന്നാണ്​ വിഡിയോയിൽ പാറു അമ്മ പറയുന്നത്​. താൻ തപാൽ വോട്ട്​ ചെയ്​തത്​ 'കോണിക്കാണെന്നും' വിഡിയോയിൽ പറയുന്നുണ്ട്​. പാറുഅമ്മയുടെ വിഡിയോക്കുള്ള എൽ.ഡി.എഫിന്‍റെ വിശദീകരണം വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hibi EdenLDFassembly election 2021paru amma
Next Story