Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കമാലിയിൽ 15 ലക്ഷത്തിന്‍റെ ഹെറോയിൻ പിടികൂടി

text_fields
bookmark_border
അങ്കമാലിയിൽ 15 ലക്ഷത്തിന്‍റെ ഹെറോയിൻ പിടികൂടി
cancel
camera_alt

മി​ല​ൺ മ​ഞ്ച​ൽ,  സെ​ലീ​ന ബീ​ബി​

അങ്കമാലി: ഓണത്തിനു മുന്നോടിയായി അങ്കമാലി എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 15 ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി അന്തർസംസ്ഥാന യുവതിയും, യുവാവും പിടിയിൽ.പശ്ചിമ ബംഗാൾ സ്വദേശികളായ മിലൺ മഞ്ചൽ (30), സെലീന ബീബി (30) എന്നിവരാണ് പിടിയിലായത്.

ഇവർ കൈവശം സൂക്ഷിച്ചിരുന്ന 50 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നതായി സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

അങ്കമാലി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heroin worth 15 lakhs seized in Angamaly
Next Story