നെടുമ്പാശ്ശേരിയിൽ പിടിച്ചെടുത്ത ഹെറോയിൻ കൊച്ചിയിലേക്കുള്ളതോ ? അങ്ങനെ കരുതാൻ ഡി.ആർ.ഐക്ക് കാരണങ്ങളുണ്ട്
text_fieldsനെടുമ്പാശേരി: ആഫ്രിക്കൻ സ്വദേശിയിൽ നിന്നും നാലര കിലോ ഹെറോയിൻ പിടിച്ചെടു ആ സംഭവത്തിൽ കൊച്ചിയിലും അന്വേഷണം. ദുബൈ വഴിയെത്തിയ ഇയാൾ ഹെഞോയിൻ ഡൽഹിയിലെത്തിക്കാനാണ് ലക്ഷ്യമിട്ടതെന്ന് മൊഴിനൽകിയെങ്കിലും ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് ഇത് വിശ്വസിക്കുന്നില്ല. കൊച്ചിയിൽ ചിലർക്ക് ഹെറോയിൻ കൈമാറാൻ പദ്ധതിയുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ഹെറോയിൻ നാലു പാക്കറ്റുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. കൊച്ചിയിലടക്കമുള്ള ചിലർക്ക് കൈമാറാനായാണ് ഇങ്ങനെ സൂക്ഷിച്ചിരുന്നതെന്നാണ് ഡി.ആർ.ഐ കരുതുന്നത്.
ഡൽഹിയിലേക്കുള്ള ടിക്കറ്റ് വിവരം തിരക്കിയപ്പോൾ തീവണ്ടി മാർഗമാണ് പോകാനുദ്ദേശിച്ചതെന്നതായിരുന്നു വിശദീകരണം. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിനാണ് പിടിച്ചെടുത്തത്. ഇതിന് വലിയ ഡിമാൻറാണുള്ളത്. ഇന്ത്യയിലെത്തിച്ച ശേഷം ഇത് സംസ്കരിച്ച് നിരവധി പായ്ക്കറ്റുകളാക്കി വിൽക്കുമ്പോൾ വില അനേകമടങ്ങ് വർധിക്കും.
തീവ്രവാദ സംഘടനകൾ ധനസമ്പാദനത്തിനു വേണ്ടിയാണോ ഹെറോയിനെത്തിക്കുന്നതെന്ന് എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാൻ തുറമുഖം വഴിയാണ് വലിയ തോതിൽ ഇപ്പോൾ ഹെറോയിനെത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ആഫ്രിക്കൻ സ്വദേശി സാഫി അഷറഫ് ആദ്യമായാണ് കൊച്ചിയിൽ വരുന്നത്. എന്നാൽ മറ്റ് പല രാജ്യങ്ങളും ഇയാൾ സന്ദർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
