Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതാ സർവാധിപൻ... സതീശൻ

ഇതാ സർവാധിപൻ... സതീശൻ

text_fields
bookmark_border
ഇതാ സർവാധിപൻ... സതീശൻ
cancel

കൊ​ച്ചി: ഒ​ന്നും ര​ണ്ടു​മ​ല്ല, പ​തി​നൊ​ന്ന് ദി​വ​സ​ത്തോ​ളം കേ​ര​ള​മൊ​ന്നാ​കെ കേ​ൾ​ക്കാ​ൻ കാ​തോ​ർ​ത്തി​രു​ന്ന ആ ​ഹൈ​ക​മാ​ൻ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​നൊ​ടു​വി​ൽ, നാ​ട​കീ​യ​ത​യു​ടെ നാ​ൾ​വ​ഴി​ക​ൾ പി​ന്നി​ട്ട്, സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ‘ജ​ന​ങ്ങ​ളാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട’ മു​ഖ്യ​മ​ന്ത്രി​യാ​യി വാ​ഴാ​നൊ​രു​ങ്ങു​ക​യാ​ണ് എ​റ​ണാ​കു​ളം പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള വ​ട​ശ്ശേ​രി ദാ​മോ​ദ​ര​ൻ സ​തീ​ശ​ൻ എ​ന്ന വി.​ഡി. സ​തീ​ശ​ൻ. ല​ക്ഷ​ക്ക​ണ​ക്കി​ന് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ക്ഷി​രാ​ഷ്ട്രീ​യ​മേ​തു​മി​ല്ലാ​ത്ത പൊ​തു​ജ​ന​ങ്ങ​ളു​ടെ​യു​മെ​ല്ലാം സ്വ​ന്തം ‘വി.​ഡി.​എ​സ്’ ഇ​ന്ന് അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ കേ​ര​ളം ഒ​രു പു​തു​യു​ഗ​പ്പി​റ​വി​ക്കു കൂ​ടി​യാ​ണ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ 13ാം മു​ഖ്യ​മ​ന്ത്രി​യാ​യും കോ​ൺ​ഗ്ര​സി​ന്‍റെ അ​ഞ്ചാം മു​ഖ്യ​മ​ന്ത്രി​യാ​യും ചു​മ​ത​ല​യേ​ൽ​ക്കു​ന്ന വി.​ഡി. സ​തീ​ശ​നൊ​പ്പം മ​ന്ത്രി​സ​ഭ ഒ​ന്നാ​കെ തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 2016 മു​ത​ൽ തു​ട​ർ​ച്ച​യാ​യ പ​ത്തു വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ത് സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച, കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫി​ന്‍റെ ക്യാ​പ്റ്റ​നാ​യ വി.​ഡി. സ​തീ​ശ​നെ വൈ​കി​യാ​ണെ​ങ്കി​ലും ഏ​റെ അ​ർ​ഹ​ത​യു​ള്ള പ​ദ​വി ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ദേ​ശീ​യ േന​തൃ​ത്വം ഏ​ൽ​പി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ടീം ​യു.​ഡി.​എ​ഫി​നെ ഒ​റ്റ​ക്കെ​ട്ടാ​യി ന​യി​ച്ച, കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം ഓ​ടി​ന​ട​ന്ന് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ, യു.​ഡി.​എ​ഫ് 100ലേ​റെ സീ​റ്റു​ക​ൾ​ക്ക് അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന​തു​ൾ​പ്പെ​ടെ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ വി​ശ​ക​ല​നം ന​ട​ത്തി, അ​തെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ വി.​ഡി. സ​തീ​ശ​നെ, തെ​ര​ഞ്ഞെ​ടു​പ്പിെ​ല അ​ത്യു​ജ്ജ്വ​ല വി​ജ​യ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പ​ദം ന​ൽ​കാ​തെ ‘ഒ​തു​ക്കാ​നു​ള്ള’ ശ്ര​മം കേ​ര​ള ജ​ന​ത​യും ഘ​ട​ക​ക​ക്ഷി​ക​ളും ചേ​ർ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു​തോ​ൽ​പി​ക്കു​ന്ന കാ​ഴ്ച​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ​കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ചു. വ​ർ​ഗീ​യ​ത​ക്കും കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പി​സ​ത്തി​നു​മെ​തി​രെ​യെ​ല്ലാം ശ​ക്ത​മാ​യ വാ​ക്കു​ക​ളി​ൽ നി​ല​പാ​ടു പ​റ​ഞ്ഞ വി.​ഡി. സ​തീ​ശ​ൻ 2011ലെ ​ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​യാ​കു​മെ​ന്നു​റ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്നാ അ​വ​സ​രം ന​ഷ്ട​മാ​യി. ഇ​ത്ത​ര​ത്തി​ൽ പ​ല പ​ദ​വി​ക​ളും ക​പ്പി​നും ചു​ണ്ടി​നു​മി​ട​ക്ക് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

കൗ​മാ​ര​കാ​ലം മു​ത​ൽ കെ.​എ​സ്.​യു​വി​ലൂ​ടെ ആ​രം​ഭി​ച്ച് കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തെ ജീ​വി​ത​ത്തി​ലു​ട​നീ​ളം ഒ​പ്പം ചേ​ർ​ത്ത​യാ​ളാ​ണ് വി.​ഡി.​എ​സ്. 1996ൽ ​എ​റ​ണാ​കു​ളം പ​റ​വൂ​രി​ൽ സി.​പി.​ഐ​യി​ലെ പി. ​രാ​ജു​വി​നെ​തി​രെ മ​ത്സ​രി​ച്ചാ​ണ് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ഭൂ​മി​ക​യി​ൽ ത​ന്‍റെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കു​ന്ന​ത്. ആ ​വ​ർ​ഷം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ടി​ങ്ങോ​ട്ട് ആ​റു ത​വ​ണ തോ​ൽ​വി​യ​റി​യാ​തെ പ​റ​വൂ​രി​ന്‍റെ എം.​എ​ൽ.​എ സ്ഥാ​നം അ​ല​ങ്ക​രി​ച്ചു. 2021ൽ ​സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഓ​ൾ ഇ​ന്ത്യ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി (ത​മി​ഴ്നാ​ട് ചു​മ​ത​ല), കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള നി​യ​മ​സ​ഭ​യി​ലെ പ​ബ്ലി​ക് എ​സ്റ്റി​മേ​റ്റ്സ് ക​മ്മി​റ്റി​യു​ടെ​യും പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ർ​മാ​നാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. വി​വി​ധ ട്രേ​ഡ് യൂ​നി​യ​നു​ക​ളു​ടെ നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി.​ഡി. സ​തീ​ശ​നെ തേ​ടി എ.​എ. റ​ഹീം മെ​മ്മോ​റി​യ​ൽ ബെ​സ്റ്റ് പാ​ർ​ല​മെ​ന്റേ​റി​യ​ൻ അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും എ​ത്തി​യി​ട്ടു​ണ്ട്.

സോ​ഷ്യോ​ള​ജി​യി​ലും നി​യ​മ​ത്തി​ലും ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം, മു​ഴു​സ​മ​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​കു​ന്ന​തി​ന് മു​മ്പ് ഹൈ​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. വാ​യ​ന​യി​ലും പൊ​തു​പ്ര​സം​ഗ​ത്തി​ലും ഏ​റെ താ​ൽ​പ​ര്യ​മു​ള്ള അ​ദ്ദേ​ഹം പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ പ​രേ​ത​രാ​യ കെ. ​ദാ​മോ​ദ​ര മേ​നോ​ന്റെ​യും വി​ലാ​സി​നി അ​മ്മ​യു​ടെ​യും മ​ക​നാ​യി 1964 മേ​യ് 31ന് ​ജ​നി​ച്ചു. നാ​ല് സ​ഹോ​ദ​ര​ൻ​മാ​രും ഒ​രു സ​ഹോ​ദ​രി​യു​മു​ണ്ട്. നെ​ട്ടൂ​ര്‍ എ​സ്‌.​വി.​യു.​പി സ്‌​കൂ​ള്‍, പ​ന​ങ്ങാ​ട്‌ ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. തേ​വ​ര സേ​ക്ര​ഡ്‌ ഹാ​ര്‍ട്ട്‌ കോ​ള​ജ്, രാ​ജ​ഗി​രി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ന്ന​ത​പ​ഠ​നം. തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജി​ൽ നി​ന്ന് എ​ൽ​എ​ൽ.​ബി​യും ഗ​വ. ലോ ​കോ​ള​ജി​ൽ​നി​ന്ന് എ​ൽ​എ​ൽ.​എ​മ്മും നേ​ടി. ഭാ​ര്യ ല​ക്ഷ്മി​പ്രി​യ​യും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൾ എ​സ്. ഉ​ണ്ണി​മാ​യ‍യു​മാ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലെ വി​ശ്ര​മ​മി​ല്ലാ​ത്ത ജീ​വി​ത​ത്തി​ൽ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF TeamVD SatheesanKerala UDF Cabinet
News Summary - Here is the Sovereign... Satheesan
Next Story